ഇരിട്ടി ∙ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിലെത്തി. ഇന്നലെ രാവിലെ മുഴക്കുന്ന് പഞ്ചായത്തിലെ കായപ്പനച്ചി മേഖലയിലും തുടർന്നു മീത്തലെ പുന്നാട് കല്ലങ്കോട് മേഖലയിലും കാട്ടുപോത്ത് ഭീതിയുയർത്തി.
സ്കൂളിൽ പോകുന്ന കുട്ടികളടക്കം വീട്ടിലിരുന്നു. 8 മണിയോടെ അത്തിത്തട്ട് മേഖലയിലെത്തിയ കാട്ടുപോത്ത് വൈകിട്ടു വരെ ആളൊഴിഞ്ഞ പറമ്പുകളിൽ നിലയുറപ്പിച്ചു. വനപാലക സംഘം കാട്ടുപോത്തിനെ നിരീക്ഷിച്ചു പിന്നാലെയുണ്ട്.
2 ദിവസം മുൻപ് പാലപ്പുഴയിൽ കണ്ട
കാട്ടുപോത്തിനെ വനപാലകർ ആറളം ഫാമിലേക്ക് തുരത്തിയിരുന്നു. ഫാമിൽ നിന്നാണു വീണ്ടും കാട്ടുപോത്ത് ജനവാസ മേഖലയിലെത്തിയത്. കോളാരി മേഖലയിൽനിന്നു മയക്കുവെടി വച്ചു പിടികൂടി ആറളം വന്യജീവി സങ്കേതത്തിലെത്തിച്ച കാട്ടുപോത്താണു ജനവാസ മേഖലയിൽ വിഹരിക്കുന്നത്. കാട്ടുപോത്ത് ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ലങ്കിലും അപകടം ഉണ്ടാവാതിരിക്കാൻ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

