ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം പുറത്തുവന്നു. വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ 25 വയസ്സുകാരനായ പ്രതി, പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ വെച്ച് ബലാത്സംഗം ചെയ്തതായി പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബർ 3നായിരുന്നു രാജ്യത്തെ നടുക്കിയ ഈ അതിക്രമം അരങ്ങേറിയത്. പ്രതി പെൺകുട്ടിയെ വിജനമായ പ്രദേശത്തേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീടിക്കുകയായിരുന്നു.
ഇരയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ പ്രസക്ത വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ എസ്സി/എസ്ടി (പീഡന നിരോധന) നിയമം, പോക്സോ ആക്ട് എന്നിവയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് മഥുര റൂറൽ എസ്പി സുരേഷ് ചന്ദ്ര റാവത്ത് വിശദീകരിച്ചത് ഇങ്ങനെ: “2022ൽ സ്വന്തം ഗ്രാമത്തിലെ യുവാവുമായി പ്രതി തർക്കത്തിൽ ഏർപ്പെട്ടു. ആ തർക്കത്തിനിടയിൽ പ്രതി സ്വന്തം കൈവിരലുകൾ ഉപയോഗിച്ച് എതിരാളിയായ യുവാവിന്റെ രണ്ട് കണ്ണുകളും ക്രൂരമായി കുത്തിപ്പൊട്ടിക്കുകയായിരുന്നു.” ഈ കേസിൽ ഏകദേശം മൂന്ന് വർഷത്തോളം ജയിൽവാസം അനുഭവിച്ച ശേഷമാണ് പ്രതിക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്.
എന്നാൽ പുറത്തിറങ്ങിയ ഉടൻ തന്നെ ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലക്ഷ്യമിട്ട് വീണ്ടും ഗുരുതരമായ കുറ്റകൃത്യം ആവർത്തിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

