കുടയത്തൂർ ∙ തനിച്ച് താമസിക്കുന്ന സ്ത്രീയെ രാത്രി വീട്ടിൽക്കയറി ഉപദ്രവിച്ച പ്രതി പിടിയിൽ. അറക്കുളം പൊട്ടൻപടി വേങ്ങകുന്നേൽ വീട്ടിൽ വിഷ്ണു (27) ആണ് കാഞ്ഞാർ പൊലീസിന്റെ പിടിയിലായത്.
17ന് രാത്രി 11 മണിക്കാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഫ്യൂസ് ഊരി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം വീട്ടമ്മയുടെ വസ്ത്രം വലിച്ച് കീറി ഉപദ്രവിച്ചു എന്നാണ് കേസ്.
മൂലമറ്റം ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ചു വന്ന 50 വയസ്സുള്ള സ്ത്രീയെയാണ് ഉപദ്രവിച്ചത്. കുറ്റകൃത്യത്തിന് ശേഷം പ്രതി ഒളിവിൽ പോയി.
ആശ്രമം, കട്ടപ്പന, ഇരട്ടയാർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിന്തുടർന്നപ്പോൾ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

