പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ നിർണായക വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി രംഗത്ത്. ബെന്യാമിൻ നെതന്യാഹുവിന്റെ കുടുംബത്തിന് നേരെ വധശ്രമം ഉണ്ടായതായാണ് ഔദ്യോഗിക സ്ഥിരീകരണം.
തന്റെ മക്കളിൽ ഒരാളെ വധിക്കുവാൻ ഇറാൻ ഗൂഢശ്രമം നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. ചാനൽ 14ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബെന്യാമിൻ നെതന്യാഹു കടുത്ത ആരോപണം ഉന്നയിച്ചത്.
ഫോൺ മുഖേനയായിരുന്നു അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയതെന്ന് ജറുസലമിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ‘‘അവിശ്വസനീയമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്.
ഇറാൻ എന്റെ മക്കളിൽ ഒരാളെ ലക്ഷ്യം വച്ചു. എന്റെ മകനെ കൊലപ്പെടുത്താനാണ് ഇറാൻ ശ്രമിച്ചത്’’ – ബെന്യാമിൻ നെതന്യാഹു അഭിമുഖത്തിൽ വ്യക്തമാക്കി.
രാജ്യങ്ങൾ തമ്മിലുള്ള സൈനിക-നയതന്ത്ര ഏറ്റുമുട്ടലുകൾ പുതിയ തലത്തിലേക്ക് കടക്കുന്നതിന്റെ ഗൗരവമാണ് ഈ വെളിപ്പെടുത്തൽ നൽകുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങള മുൻനിർത്തി, ഏത് മകനാണ് ഈ വധശ്രമത്തിന് ഇരയായതെന്നോ എപ്പോഴാണ് സംഭവം അരങ്ങേറിയതെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

