മൂന്നാർ ∙ എട്ടു വർഷം മുൻപ് ഗുണ്ടുമലയിൽ ശിശു പരിപാലന കേന്ദ്രത്തിലെ ആയ കൊല്ലപ്പെട്ട സംഭവത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയിൽ നിലച്ചു.
പ്രതിയെന്ന് കണ്ടെത്തിയ ഇളയമകൻ കൃത്യത്തിനു ഉപയോഗിച്ച ആയുധവും ആയയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും കണ്ടെത്താൻ കഴിയാതായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതായത്.
2017 ഫെബ്രുവരി 14നാണ് ഗുണ്ടുമല ബെൻ മൂർ ഡിവിഷനിലെ ശിശു പരിപാലന കേന്ദ്രത്തിലെ ആയയായിരുന്ന രാജഗുരു (40) കൊല്ലപ്പെട്ടത്. ശിശു പരിപാലന കേന്ദ്രത്തിലെ കുഞ്ഞുങ്ങൾ ഉറങ്ങുന്ന മുറിക്ക് സമീപത്ത് വച്ചായിരുന്നു കൊലപാതകം.
ലഹരിക്കടിമയായിരുന്ന പ്രായപൂർത്തിയാകാത്ത ഇളയ മകനാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യ അന്വേഷണം നടത്തിയ ലോക്കൽ പൊലീസ് കണ്ടെത്തിയത്.
2020ൽ അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ചും ഇളയ മകനാണ് കൃത്യം നടത്തിയതെന്നും രാജഗുരുവിന്റെ ഭർത്താവ് മണികുമാർ രണ്ടാം പ്രതിയാണെന്നും കണ്ടെത്തി കുറ്റപത്രം തയാറാക്കിയിരുന്നു. എന്നാൽ കൊലയ്ക്കുപയോഗിച്ച ആയുധവും കൊലപാതക സമയം രാജഗുരു ധരിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും കണ്ടെത്താൻ ലോക്കൽ പൊലീസിനു പിന്നാലെ ക്രൈംബ്രാഞ്ചിനും കഴിഞ്ഞില്ല.
ഇക്കാര്യങ്ങളില്ലാതെ തയാറാക്കിയ കുറ്റപത്രത്തിൽ കൂടുതൽ വിശദീകരണം തേടി മുൻ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എസ്.ദർവേഷ് സാഹിബ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എസ്പി കെ.എം.ജിജിമോന് റിപ്പോർട്ട് മടക്കി നൽകിയിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ രണ്ടു വർഷമായിട്ടും ഒരു നടപടിയുമുണ്ടായില്ല.
അമ്മയുടെ ശരീരത്തുണ്ടായിരുന്ന 12 പവൻ ആഭരണങ്ങളും കൊല നടത്താനുപയോഗിച്ച ആയുധവും അച്ഛൻ മണി കുമാറാണ് തന്റെ പക്കൽ നിന്നു വാങ്ങി ഒളിപ്പിച്ചതെന്നായിരുന്നു മകൻ മൊഴി നൽകിയത്. ചോദ്യം ചെയ്യലിൽ മണികുമാർ ഇത് സമ്മതിച്ചിരുന്നു.
എന്നാൽ തെളിവെടുപ്പിനിടെ തൊണ്ടി സാധനങ്ങൾ നൽകാൻ ഇയാൾ തയാറാകാതെ മൊഴി മാറ്റിയതോടെയാണ് അന്വേഷണം പാതിവഴിയിൽ നിലച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

