തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ പരാമർശത്തെ തുടർന്ന് അസാധാരണ സംഭവവികാസങ്ങൾ. മുഖ്യമന്ത്രിയുടെ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ അംഗീകരിക്കാൻ തയ്യാറായില്ല.
ഇതിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ എം.എൽ.എമാരെ സഭയിൽ നിന്ന് പുറത്താക്കി. ടി.വി.കെ സർക്കാർ ഒരു ‘റിയൽ’ സർക്കാറല്ലെന്നും മറിച്ച് ‘റീൽ’ സർക്കാർ മാത്രമാണെന്നും പ്രതിപക്ഷം സഭയ്ക്കുള്ളിൽ പരിഹസിച്ചു.
കഴിഞ്ഞ ദിവസം സഭയിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് നടത്തിയ ചില പരാമർശങ്ങളാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. ഇഡി കേസുമായി ബന്ധപ്പെട്ട
വിവരങ്ങൾ, സർക്കാരിയ്യ കമ്മിഷൻ റിപ്പോർട്ട്, മിസ നിയമം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ പരാമർശങ്ങളാണ് ഭരണ-പ്രതിപക്ഷ വാക്പോരിന് കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

