ചിറ്റാർ
ശബരിമല, ഗവി അടക്കം ചിറ്റാർ, സീതത്തോട് പഞ്ചായത്തിലെ എല്ലാ വാർഡുകളും പെരുനാട് പഞ്ചായത്തിലെ 10 വാർഡും, വെച്ചൂച്ചിറ പഞ്ചായത്തിലെ 8 വാർഡുകളും, നാറാണംമൂഴി പഞ്ചായത്തുകളിലെ ഒരു വാർഡും ഉൾപ്പെടെ 5 ബ്ലോക്ക് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ചിറ്റാർ ഡിവിഷൻ. 48 വാർഡുകളാണ് ഇവിടെയുള്ളത്. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ മാറി മാറിയാണ് ഈ ഡിവിഷനിൽ വിജയിച്ചിട്ടുള്ളത്.
കഴിഞ്ഞ തവണ എൽഡിഎഫിനായിരുന്നു വിജയം. പട്ടിക ജാതി സംവരണ സീറ്റാണ്. ഇരു മുന്നണികൾക്കും നിർണായക സ്വാധീനമുള്ള വാർഡുകളാണ് മിക്കവയും.
അനൂപ് വേങ്ങവിളയിൽ (യുഡിഎഫ്)
ഏനാദിമംഗലം പഞ്ചായത്ത് അംഗമായ ഇളമണ്ണൂർ അനൂപ് വേങ്ങവിളയിൽ നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.
കെഎസ്യു കോളജ് യൂണിറ്റ് വൈസ് പ്രസിഡന്റ്, യൂത്ത്കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ഇളമണ്ണൂർ കാർഷിക വികസന ബോർഡ് അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ടി.കെ.സജി (എൽഡിഎഫ്)
എസ്എഫ്ഐ, ഡിവൈഎഫ്ഐ വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് ചിറ്റാർ പഞ്ചായത്ത് നിവാസിയായ ടി.കെ.സജി തുണ്ടുകാലായിൽ രാഷ്ട്രീയ പ്രവർത്തകനാകുന്നത്.
മാധ്യമ പ്രവർത്തകൻ, രണ്ട് തവണ ചിറ്റാർ പഞ്ചായത്ത് അംഗം, കലാ സാംസ്കാരിക പ്രവർത്തകൻ, സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം, സിഐടിയു പെരുനാട് ഏരിയ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം പെരുനാട് ഏരിയ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
സിബി മന്ദിരം (എൻഡിഎ)
റാന്നി മന്ദിരം പുത്തൻ വീട്ടിൽ സിബി മന്ദിരം ബാലഗോകുലത്തിലൂടെയാണ് സംഘടനാ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ബിജെപി ബൂത്ത് സെക്രട്ടറി, പഞ്ചായത്ത് കമ്മിറ്റി അംഗം, എസ്സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, ബിജെപി മണ്ഡലം സെക്രട്ടറി, എസ്സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ മോർച്ച ജില്ലാ പ്രസിഡന്റ്, കേരള തണ്ടാൻ മഹാസഭ താലൂക്ക് സെക്രട്ടറി, അടൂർ യൂണിയൻ കൗൺസിലർ. എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
മല്ലപ്പള്ളി
കായികാഭ്യാസികളായ മല്ലന്മാരുടെ ഗ്രാമം, ബിഎക്കാരുടെ നാട്.
വോളിബോളിന്റെ ഈറ്റില്ലം തുടങ്ങിയ നിലകളിൽ പ്രസിദ്ധമാണ് മല്ലപ്പള്ളി. പഞ്ചായത്ത് രാജ് നിലവിൽ വന്നതിനുശേഷം മല്ലപ്പള്ളി ഡിവിഷനിൽ 1995 മുതൽ 2020 വരെ നടന്ന തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചത് എൽഡിഎഫാണ്. കുന്നന്താനം, കവിയൂർ, കല്ലൂപ്പാറ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും മല്ലപ്പള്ളി പഞ്ചായത്തിലെ 3, 4, 5 വാർഡുകളും 11 മുതൽ 15 വരെയുമുള്ള വാർഡുകളുമാണ് ഡിവിഷനിലുള്ളത്. നേരത്തെ കുറ്റൂർ പഞ്ചായത്തിലെ 3 മുതൽ 12 വാർഡുകളും ഉൾപ്പെട്ടിരുന്നു.
ഡോ.ബിജു ടി.ജോർജ് (യുഡിഎഫ്)
പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗമാണ്.
സംസ്കാര സാഹിതി, കെപിസിസി വിചാർവേദി, മാനവ സംസ്കൃതി എന്നിവയുടെ മല്ലപ്പള്ളി താലൂക്ക് മുൻ അധ്യക്ഷനും കോൺഗ്രസ് ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റും തുരുത്തിക്കാട് ബിഎഎം കോളജ് മുൻ പ്രിൻസിപ്പലുമാണ്. കോളജ് അധ്യാപക സംഘടനയായ കെപിസിടിഎ പത്തനംതിട്ട
ജില്ലാ പ്രസിഡന്റ്, സംഘടനയുടെ മഹാത്മാഗാന്ധി സർവകലാശാല റീജൻ ലെയ്സൻ ഓഫിസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2005-2010 കാലയളവിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.
എസ്.വി.സുബിൻ (എൽഡിഎഫ്)
സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയംഗവും കെഎസ്കെടിയു ഏരിയ പ്രസിഡന്റുമാണ്. എസ്എഫ്ഐ മല്ലപ്പള്ളി ഏരിയ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
2005–2010 ൽ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റായും 2010–2015ൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗമായും 2015–2020ൽ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. 2020 മുതൽ ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ നോമിനിയായി പ്രവർത്തിക്കുന്നു.
ടിറ്റു തോമസ് (എൻഡിഎ)
ബിജെപി മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റാണ്. ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റായും ബിജെപി കവിയൂർ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ് ദേശീയ മുൻ ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, തിരുവല്ല അതിരൂപത ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി മുൻ ജില്ലാ പ്രസിഡന്റാണ്.
കലഞ്ഞൂർ
ജില്ലാ പഞ്ചായത്തിൽ പുതുതായി രൂപംകൊണ്ട
കലഞ്ഞൂർ ഡിവിഷനിലെ കന്നിയങ്കമാണ് ഇത്തവണ നടക്കുന്നത്. പ്രവൃത്തി പരിചയം കൊണ്ട് സമ്പന്നരായ വനിതകളെത്തന്നെയാണ് മൂന്ന് മുന്നണികളും കളത്തിലിറക്കിയിരിക്കുന്നത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഏഴംകുഴം പഞ്ചായത്തിൽ വരുന്ന കൈതപ്പറമ്പ് ഡിവിഷൻ, ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട, ഇളമണ്ണൂർ ഡിവിഷനുകൾ, കലഞ്ഞൂർ പഞ്ചായത്തിലെ കലഞ്ഞൂർ, കൂടൽ ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് പുതിയ ഡിവിഷൻ. ഏഴംകുളം പഞ്ചായത്തിലെ 10 വാർഡുകളും ഏനാദിമംഗലം പഞ്ചായത്തിലെ 16 വാർഡുകളും കലഞ്ഞൂർ പഞ്ചായത്തിലെ 14 വാർഡുകളും ഉൾപ്പെടെ 40 വാർഡുകൾ ഡിവിഷനിൽപെടുന്നു.
ലക്ഷ്മി ജി.നായർ (യുഡിഎഫ്)
ഏനാദിമംഗലം പഞ്ചായത്തംഗമാണ്. കലഞ്ഞൂരുകാരിയാണെങ്കിലും താമസം ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂരിലാണ്.
ആരോഗ്യ വകുപ്പ് ജീവനക്കാരനായ ജ്യോതിഷ് കുമാറാണ് ഭർത്താവ്.
ബീന പ്രഭ (എൽഡിഎഫ്)
കൊടുമൺ പഞ്ചായത്തംഗം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഎം കൊടുമൺ ഏരിയ കമ്മിറ്റിയംഗവും മഹിള അസോസിയേഷൻ കൊടുമൺ ഏരിയ പ്രസിഡന്റുമാണ്.
ഭർത്താവ്: പ്രഭ. സൂര്യ രാജേഷ് (എൻഡിഎ) മഹിളാമോർച്ച കലഞ്ഞൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായും 3 വർഷം മഹിളാമോർച്ച മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചു.
നിലവിൽ ബിജെപി കോന്നി മണ്ഡലം വൈസ് പ്രസിഡന്റാണ്. ബിബിഎ ബിരുദധാരിയാണ്.
ഭർത്താവ്: രാജേഷ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

