ചെറുതോണി ∙ ജില്ലാ ആസ്ഥാനത്ത് രണ്ട് വാർഡുകളിൽ സിപിഎം സിപിഐയുമായി കൊമ്പു കോർക്കുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ വാർഡ് ഏഴ് വാഴത്തോപ്പിൽ സിപിഎമ്മിന്റെ കെ.കെ.രവി ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കുമ്പോൾ, സിപിഐയുടെ പി.ടി.സദാശിവൻ ധാന്യക്കതിരും അരിവാളും ചിഹ്നത്തിൽ മത്സരരംഗത്ത് ഉറച്ചു കഴിഞ്ഞു.
ഇവിടെ യുഡിഎഫിന്റെ കേരള കോൺഗ്രസ് സ്ഥാനാർഥിക്കു പുറമേ, ഒരു സ്വതന്ത്രനും മത്സരിക്കാൻ ഉണ്ട്.
പതിനഞ്ചാം വാർഡ് പെരുങ്കാലയിലും ഇതിന്റെ തനിയാവർത്തനമാണ്. ഇവിടെ ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ ടോമി ജോർജ് മത്സരിക്കുമ്പോൾ ധാന്യക്കതിരും അരിവാളും ചിഹ്നത്തിൽ മത്സരിക്കുന്നത് ജോർജ് വർഗീസ് ആണ്.
യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാർഥികൾക്ക് പുറമേ ഒരു സ്വതന്ത്രനും മത്സരരംഗത്തുണ്ട്.പഞ്ചായത്തിൽ സിപിഐ പതിവായി മത്സരിക്കുന്ന 6, 15 വാർഡുകളിൽ 6 കേരള കോൺഗ്രസ് എമ്മിനു നൽകി പകരം ഏഴ് ഏറ്റെടുക്കാൻ സിപിഐ സമ്മതിച്ചിരുന്നു. ഈ വാർഡുകളിൽ മുന്നണിക്കു താൽപര്യമുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതിനും ധാരണയായിരുന്നു.
എന്നാൽ ഇതിനു വിരുദ്ധമായി പതിനഞ്ചാം വാർഡിൽ സ്വന്തം നിലയ്ക്ക് സിപിഐ സ്ഥാനാർഥിയെ നിർത്തിയതിനാലാണ് ആറാം വാർഡിൽ സിപിഎമ്മും സ്ഥാനാർഥിയെ ഇറക്കിയതെന്നാണ് അണിയറയിൽ സംസാരം.
ഇരു മുന്നണികൾക്കും പ്രതീക്ഷയുള്ള വാർഡുകളിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നിലവിട്ടുള്ള മത്സരം ഇടതുമുന്നണിയുടെ താളം തെറ്റിച്ചേക്കും.
വട്ടവടയിൽ2 പഞ്ചായത്തുകളിൽ
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ വട്ടവട പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ സിപിഎം, സിപിഐ സ്ഥാനാർഥികൾ മത്സരിക്കുമെന്ന് ഉറപ്പായി.
പഞ്ചായത്തിലെ 8-ാം വാർഡായ കോവിലൂർ സൗത്ത്, പുതുതായി രൂപീകരിച്ച 12-ാം വാർഡായ ഇടമണൽ എന്നിവിടങ്ങളിലാണ് ഇരു പാർട്ടികളുടെയും സ്ഥാനാർഥികൾ മത്സരിക്കുന്നത്. രണ്ടിടത്തും കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്.
കോവിലൂർ സൗത്തിൽ കഴിഞ്ഞ തവണയും സിപിഎം സ്ഥാനാർഥിയാണ് മത്സരിച്ചത്.
പുതുതായി രൂപീകരിച്ചത് ഉൾപ്പെടെ 14 വാർഡുകളുള്ള പഞ്ചായത്തിൽ സീറ്റുവിഭജന ചർച്ചയിൽ തങ്ങൾക്ക് 6 സീറ്റുകൾ വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. കഴിഞ്ഞ തവണ വിജയിച്ച കടവരി വിട്ടുകൊടുത്ത് ഇത്തവണ 4 സീറ്റുകൾ സിപിഐക്ക് നൽകി.
എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച കോവിലൂർ വെസ്റ്റ് വേണ്ടെന്നു വച്ച് മറ്റ് 6 വാർഡുകളിൽ സിപിഐ സ്ഥാനാർഥികളെ നിർത്തി. തർക്കം മൂലം കോവിലൂർ വെസ്റ്റിൽ ഇത്തവണ സിപിഎമ്മിനും സിപിഐക്കും സ്ഥാനാർഥികളില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

