തൊടുപുഴ ∙ ചായയ്ക്കും പലഹാരത്തിനും 10 രൂപ കടക്കാത്ത മുട്ടം പഞ്ചായത്തിലെ വിച്ചാട്ട് കവല. തുടങ്ങനാട് നിന്ന് കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശമായ ഇവിടെ 3 വാർഡുകൾ സംഗമിക്കുന്ന ജംക്ഷൻ കൂടിയാണ്.
ഇവിടത്തെ ചായ–ചർച്ച സ്പോട്ടാണ് തീക്കുഴിവേലിൽ മാത്യു കുര്യന്റെ പേരില്ലാത്ത കട. രാവിലെയും വൈകിട്ടും ചായയ്ക്കൊപ്പം ചർച്ചയാണ് ഇവിടത്തെ ചൂടേറിയ വിഭവം.
9, 10, 11 വാർഡുകളുടെ സംഗമം കൂടിയായ വിച്ചാട്ട് കവലയിൽ നാട്ടുകാരെത്തുമ്പോൾ വിവിധ വിഷയങ്ങളും സംഗമിക്കും. നാട്ടിലെ എല്ലാവർക്കും തമ്മിൽ–തമ്മിൽ അറിയാം.
ഇന്നലെ നടന്ന ചർച്ചയിൽ ജോലിക്കിടെ ചായനേരത്തിനെത്തിയ മീമ്പൂപറമ്പിൽ ഉലഹന്നാൻ ജോണിയും ആശാരിപറമ്പിൽ ജോഷി ജോസഫിനുമൊപ്പം കർഷകരായ വിച്ചാട്ട് ജിം ജോണും (ജിമ്മി) മുളകേൽ എം.കെ.അപ്പുകുട്ടനും ചേർന്നു.
മുട്ടം പഞ്ചായത്തിലെ രാഷ്ട്രീയത്തിൽ തുടങ്ങി നാടിന്റെ വികസന പ്രശ്നങ്ങളിലേക്കാണ് ചർച്ച പോയത്. 11–ാം വാർഡിലെ കന്യമലയിലെ 35 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ ഇനി ആര് വന്നാൽ നടക്കുമെന്നായി ജോഷിയുടെ ചോദ്യം.
അതിന് പരിഹാരമുണ്ട്, പക്ഷേ നടപ്പിലാക്കാൻ ശ്രമിക്കാത്തതാണ് പ്രശ്നമെന്ന് നാട്ടുകാരുടെ ജിമ്മി ചേട്ടന്റെ മറുപടി.ചള്ളാവയലിലെ റോഡ് ടാർ ചെയ്യാത്തത്, റബറിന് വിലയില്ലാത്തത് തുടങ്ങി സംസ്ഥാന, ദേശീയ വിഷയങ്ങൾ വരെ ചർച്ചയിലിടം പിടിക്കും.
ഇടതുപക്ഷവും വലതുപക്ഷവും എന്നതിനപ്പുറം സൗഹൃദത്തിനാണ് ചായക്കടയിൽ സ്ഥാനമെന്നാണ് കടയുടമ മാത്യു കുര്യന്റെ നിലപാട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാട്ടുകാരുടെ കൂട്ടുകാരനായിരിക്കും വോട്ടെന്നും ഇവർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

