റാന്നി ∙ ശബരിമല തീർഥാടനം അടുത്തിട്ടും സുരക്ഷയില്ലാതെ ചെത്തോങ്കരയും ഉതിമൂടും. പുനലൂർ–മൂവാറ്റുപുഴ പാതയിലെ സ്ഥിരം അപകട
മേഖലകളാണിവ. കോന്നി–പ്ലാച്ചേരി പാത ഉന്നതനിലവാരത്തിൽ പണിതശേഷമാണ് അപകടങ്ങൾ വർധിച്ചത്. 10 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയപ്പോൾ വാഹനങ്ങളുടെ വേഗം വർധിച്ചതാണ് പ്രധാന കാരണം.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കെഎസ്ടിപിയും റോഡ് സുരക്ഷ അതോറിറ്റിയും തയാറായിട്ടില്ല.
ചെത്തോങ്കര വളവ് കെണി
മന്ദമരുതി, അത്തിക്കയം, ഇട്ടിയപ്പാറ എന്നീ 3 റോഡുകൾ സന്ധിക്കുന്ന ജംക്ഷനാണ് ചെത്തോങ്കര. ഇട്ടിയപ്പാറ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ വളവു പിന്നിട്ടാണ് ചെത്തോങ്കര പാലത്തിലേക്കു കടക്കുന്നത്.
മന്ദമരുതിയിൽ നിന്നെത്തുന്ന വാഹനങ്ങൾ ചെത്തോങ്കര പാലം കടന്നെത്തുമ്പോൾ കൊടുംവളവാണ്. ഇരുവശത്തും നിന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കു എതിരെയെത്തുന്ന വാഹനങ്ങൾ കാണാനാകില്ല.
ഇതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.
ഉതിമൂട്ടിൽ അപകടം ഒഴിയുന്നില്ല
കീക്കൊഴൂർ, കുമ്പളാംപൊയ്ക, റാന്നി, പത്തനംതിട്ട എന്നീ 4 റോഡുകൾ സന്ധിക്കുന്ന ജംക്ഷനാണു ഉതിമൂട്.
റാന്നി, കീക്കൊഴൂർ, പത്തനംതിട്ട എന്നീ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മറ്റു ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ കാണാത്താതാണു കെണിയാകുന്നത്.
കൂടാതെ അശ്രദ്ധയോടെ വാഹനം ഓടിച്ചെത്തുമ്പോൾ എതിരെയെത്തുന്നവയുമായി കൂട്ടിയിടിക്കും. ഒട്ടേറെ അപകട
മരണങ്ങൾക്കും അപകടങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്.
തകർന്ന ഡിവൈഡറുകളും സ്തൂപികകളും
ചെത്തോങ്കരയും ഉതിമൂട്ടിലും മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്സുകളും ബ്ലിഗർ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും സുരക്ഷയ്ക്കു മതിയാകുന്നില്ല.
ഡിവൈഡറുകളും സ്തൂപികകളും പൊലീസ് സ്ഥാപിച്ചതിനു ശേഷം അപകടങ്ങൾ കുറഞ്ഞിരുന്നു. വാഹനങ്ങളിടിച്ച് അവയെല്ലാം നശിച്ചു.
ഇപ്പോൾ യാതൊരു നിയന്ത്രണവുമില്ലാതെയാണു വാഹനങ്ങൾ പായുന്നത്. ശബരിമല തീർഥാടനം ആരംഭിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കും.
പാതയെപ്പറ്റി വ്യക്തയില്ലാത്തവരാണ് അവർ. ഇതുമൂലം അപകടങ്ങളുടെ എണ്ണം വർധിക്കും.
ഇതിനു പരിഹാരം കാണാൻ സ്ഥിരം സുരക്ഷാ സംവിധാനം തീർഥാടനത്തിനു മുൻപ് ഒരുക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

