കോട്ടയം ∙ 21 കണ്ണുകളാണു കുമരകത്തെ പക്ഷി സങ്കേതം മുഴുവൻ ഇന്നലെ സ്കാൻ ചെയ്തത്. പക്ഷി നിരീക്ഷണം വിനോദമാക്കിയ ആറംഗ വിദേശി സംഘവും ഗൈഡ് പ്രദീപ് അയ്മനവും ക്യാമറകളും.
ഇംഗ്ലണ്ട് സ്വദേശി ആൻഡിയും ഓസ്ട്രേലിയയിൽ നിന്നുള്ളവരും ഒരാഴ്ചയായി കേരളത്തിൽ പക്ഷി നിരീക്ഷണം നടത്തുന്നു. കഴിഞ്ഞ ദിവസം അവർ പാറേച്ചാൽ ബൈപ്പാസിന് സമീപമുള്ള ചതുപ്പുകളിലും നിരീക്ഷണം നടത്തി.
ദേശാടന പക്ഷികളെപ്പോലെ കേരളം തങ്ങളുടെ ഇഷ്ട സ്ഥലമാണെന്ന് ആൻഡിയും സംഘവും പറയുന്നു.
പുള്ളിച്ചുണ്ടൻ, കൊതുമ്പനം, വർണക്കൊക്ക് തുടങ്ങി 30 ഇനം പക്ഷികളെ സിമന്റ് കവലയ്ക്കു സമീപത്ത് നിന്ന് കണ്ടെത്താൻ കഴിഞ്ഞെന്ന് അവർ പറഞ്ഞു.ലോകത്ത് ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന ആർടിക് ടേണിനെ വരെ കണ്ടതായി ഗൈഡ് പ്രദീപ് അയ്മനം പറഞ്ഞു.നാലാം വയസ്സുമുതൽ പക്ഷിയുടെ മുട്ട
ശേഖരിക്കുന്നത് വിനോദമാക്കിയ ആൻഡ് പിന്നീട് അത് നിയമവിരുദ്ധമാക്കിയതോടെയാണ് പക്ഷിനിരീക്ഷണത്തിലേക്ക് തിരിഞ്ഞത്.
250ലേറെ വ്യത്യസ്ത വർഗത്തിൽപ്പെട്ട പക്ഷികൾ ചതുപ്പ് മേഖലകളിൽ കാണപ്പെടാറുണ്ടെന്നും ഇവ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും സംഘം പറയുന്നു.തേക്കടി, തട്ടേക്കാട്, ആലപ്പുഴ കൊച്ചി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംഘം അടുത്തയാഴ്ച തിരികെ മടങ്ങും.
നേച്ചർ ട്രക്ക് എന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് യാത്ര. കേരളം പോലെ തന്നെ സുന്ദരമാണ് കേരളത്തിലെ ആളുകളുടെ വശ്യമായ പെരുമാറ്റമെന്നും അവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

