അരൂർ∙ അരൂർ പള്ളി – പള്ളിയറക്കാവ് കോട്ടപ്പുറം റോഡിൽ രൂക്ഷമായ ഗതാഗത തടസ്സമുണ്ടാക്കി അനധികൃത കയ്യേറ്റം. മുൻപ് റോഡിന് സ്ഥലം വിട്ടുനൽകിയവർ പോലും റോഡരികിൽ കെട്ടിടം നിർമിച്ച് പ്രശ്നം വഷളാക്കുകയാണ്. പഞ്ചായത്ത് കെട്ടിട
പെർമിറ്റ് കിട്ടുന്നതുവരെ നിയമം പാലിക്കും. പെർമിറ്റ് കിട്ടിക്കഴിഞ്ഞാൽ റോഡ് കയ്യേറി കെട്ടിടത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയാണു പലരുടെയും പതിവ്.
റോഡ് കയ്യേറിയുള്ള കെട്ടിട നിർമാണത്തിനു പുറമേ ഉപയോഗശൂന്യമായ ടെലിഫോൺ പോസ്റ്റുകളും മറ്റു തടസ്സങ്ങളും റോഡിൽ ഒട്ടേറെയുണ്ട്.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ ഈ റോഡിലൂടെയാണു വഴിതിരിച്ചു വിടുന്നത്. ഒരു വലിയ വാഹനം റോഡിലേക്കു കടന്നാൽ മറ്റു വാഹനങ്ങൾക്ക് റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.
രണ്ടു ചെറിയ വാഹനങ്ങൾ പോലും തിങ്ങി ഞെരുങ്ങി കടന്നു പോകണം. ഇതിനിടെയാണ് അനധികൃത കയ്യേറ്റം സ്ഥിതി രൂക്ഷമാക്കുന്നത്.അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് റോഡ് ഉടനടി ഗതാഗതയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഇതിനായി റോഡ് സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുകയാണെന്നു കൺവീനർ മെൽബിൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

