കൊച്ചി: സിഎംആർഎൽ എംഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയിലെ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷോൺ ജോർജ്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ (എസ്എഫ്ഐഒ) കോടതിയിൽ സമർപ്പിച്ച രേഖകളുടെ ഭാഗമായുള്ള പേജുകളാണ് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ യുഡിഎഫ്, എൽഡിഎഫ് നേതാക്കളുടെ പേരുകൾ ഈ ഡയറിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനിടെ, ശശിധരൻ കർത്തയുടെ ഡയറിയുടെ പൂർണ്ണരൂപം ലഭ്യമായിട്ടുണ്ട്.
ഖനന പ്രവർത്തനങ്ങൾ പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് ഈ സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്ന് ആദായനികുതി വകുപ്പിന് കർത്ത മൊഴി നൽകിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

