മൂലമറ്റം∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്ന് കുസാറ്റിന്റെ പഠന റിപ്പോർട്ട്. ബലക്ഷയം കാരണം കെട്ടിടത്തിന്റെ പാളികൾ പൊളിഞ്ഞുവീഴുന്നത് പതിവായിരുന്നു.
കെട്ടിടം അപകടാവസ്ഥയിലായതോടെ ഇതെക്കുറിച്ച് പഠിക്കാൻ പഞ്ചായത്ത് കുസാറ്റിന്റെ സഹായം തേടി. കുസാറ്റ് നടത്തിയ പഠനത്തിൽ കെട്ടിടം പൊളിച്ചു കളയേണ്ട
ആവശ്യമില്ലെന്ന് റിപ്പോർട്ട് ലഭിച്ചു. എന്നാൽ, ബലപ്പെടുത്താനും മറ്റുമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും അറിയിച്ചു.
ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ, ജില്ലാ മണ്ണുസംരക്ഷണ ഓഫിസ്, ഗവ.
സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്, ട്രൈബൽ മെഡിക്കൽ യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിൽ നിന്നു പലപ്പോഴും കോൺക്രീറ്റ് പാളികൾ അടർന്നുവീഴാറുണ്ട്. ഇവ റോഡിലേക്കും ബസ് സ്റ്റാൻഡിലുമാണ് വീഴുന്നത്.
സ്റ്റാൻഡിലെത്തുന്നവർ പലപ്പോഴും അപകടങ്ങളിൽനിന്നു രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. കെട്ടിടത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി പഞ്ചായത്ത് എല്ലാവർഷവും ലക്ഷക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്.
എന്നാൽ ഈ തുക ഫലപ്രദമായി ചെലവഴിക്കുന്നില്ല. മുഴുവൻ അറ്റകുറ്റപ്പണികളും ഒരുമിച്ചു നടത്തി കെട്ടിടം ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

