കൊച്ചി ∙ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത് പ്രധാന പാർട്ടികൾ മാത്രമല്ല; ഡിവിഷനുകളിലെ ജയ പരാജയങ്ങൾ തീരുമാനിക്കുന്നതിൽ മത്സരരംഗത്തുള്ള മറ്റു പാർട്ടികൾ നേടുന്ന വോട്ടുകളും നിർണായകമാകും. കഴിഞ്ഞ തവണ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്ന ‘വി 4 കൊച്ചി’ ഇത്തവണ രംഗത്തില്ല.
എന്നാൽ അന്ന് ‘വി 4 കൊച്ചി’ പഠിപ്പിച്ച പാഠം മുന്നണികൾ മറക്കാൻ ഇടയില്ല. അന്ന് 59 ഡിവിഷനുകളിൽ മത്സരിച്ച് 10.2% വോട്ടുകളാണ് ‘വി 4 കൊച്ചി’ സ്ഥാനാർഥികൾ നേടിയത്. കഴിഞ്ഞ തവണ കടുത്ത മത്സരം നടന്ന 6 ഡിവിഷനുകളിൽ 30 വോട്ടിൽ താഴെയായിരുന്നു വിജയികളുടെ ഭൂരിപക്ഷം.
അവിടെയെല്ലാം വി 4 കൊച്ചി സ്ഥാനാർഥികൾ നേടിയ വോട്ടുകൾ നിർണായകമായി.
ജില്ലയിൽ കിഴക്കമ്പലമുൾപ്പെടെ 4 പഞ്ചായത്തുകളും വടവുകോട് ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്ന ട്വന്റി 20 പാർട്ടി ഇത്തവണ ആദ്യമായി കോർപറേഷനിൽ പോരാട്ടത്തിനിറങ്ങുന്നു. 56 സീറ്റുകളിലാണു ട്വന്റി 20 സ്ഥാനാർഥികൾ മത്സരിക്കുന്നത്.
വീടുകൾ കയറിയിറങ്ങി വോട്ടർമാരെ നേരിട്ടു കണ്ടുള്ള പ്രചാരണ രീതിയാണു പാർട്ടിയുടേത്.
കോർപറേഷന്റെ ഭാഗമായ എറണാകുളം, തൃക്കാക്കര, കൊച്ചി മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 പാർട്ടി സ്ഥാനാർഥികൾ മത്സരിച്ചിരുന്നു. അന്ന് ലഭിച്ച 14% വോട്ടുകളിലാണു പാർട്ടിയുടെ പ്രതീക്ഷ.
വോട്ടർമാരിൽ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു ട്വന്റി 20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ പറഞ്ഞു.
ആം ആദ്മി പാർട്ടി (4 സീറ്റ്), എസ്ഡിപിഐ (6), വെൽഫെയർ പാർട്ടി (3), സമത്വ പാർട്ടി (5) പിഡിപി (1), ഇന്ത്യൻ ക്രിസ്ത്യൻ ഫ്രണ്ട് (1) എന്നീ പാർട്ടികളും ചില ഡിവിഷനുകളിൽ മത്സര രംഗത്തുണ്ട്.
കടുത്ത മത്സരം നടക്കുന്ന ഡിവിഷനുകളിൽ ട്വന്റി– 20 ഇത്തവണ നിർണായക സാന്നിധ്യമായി മാറാൻ സാധ്യതയുണ്ട്.
കഴിഞ്ഞ തവണ ‘വി 4 കൊച്ചി’യെ കാര്യമായി ഗൗനിക്കാതിരുന്നതു തിരിച്ചടിയായെന്നു ഫലം വന്ന ശേഷമാണു മുന്നണികൾക്കു ബോധ്യപ്പെട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

