ശബരിമല∙അന്നദാനത്തിന് ഡിസംബർ 2 മുതൽ കേരളീയ സദ്യ നടത്താൻ വിപുലമായ ഒരുക്കങ്ങളുമായി ദേവസ്വം ബോർഡ്. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് 7 വിഭവങ്ങൾ ഉണ്ടാകും.
ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ലേറ്റും ഗ്ലാസുമാണ് ഇതിനായി ഉപയോഗിക്കുക.
2000 സ്റ്റീൽ പ്ലേറ്റ് ഇതിനായി ചിദംബരത്തെ ഭക്തർ എത്തിക്കും. നിലവിൽ 4000 തീർഥാടകർക്കുള്ള ഭക്ഷണമാണു തയാറാക്കുന്നത്. സദ്യ വിളമ്പാൻ 24 ജീവനക്കാരെ കൂടി അധികമായി നിയമിക്കും.
സദ്യയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും 2 ദിവസത്തിനുള്ളിൽ സന്നിധാനത്ത് എത്തിക്കും. ഇതിനുള്ള നടപടികളും തുടങ്ങി.
തീർഥാടകരോടുള്ള ദേവസ്വം ബോർഡിന്റെ സമീപനത്തിൽ വരുത്തിയ മാറ്റവും അവരോടുള്ള കരുതലുമാണ് വിഭവസമൃദ്ധമായ സദ്യ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.
ഓരോ ഭക്തനെയും ഞങ്ങൾ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ശബരിമലയുടെ എല്ലാ കാര്യങ്ങളിലും ഇതു പ്രതിഫലിക്കും.
വാഴയിലയിൽ സദ്യ നൽകണമെന്നായിരുന്നു ഉദ്ദേശം.
എന്നാൽ മാലിന്യ സംസ്കരണം വലിയ പ്രശ്നമാകുമെന്നു കണ്ടതിനാലാണു സ്റ്റീൽ പ്ലേറ്റിലേക്കു മാറിയത്. ഇല ഇൻസിനറേറ്ററിൽ കത്തുകയില്ല.
പുറത്തു കൂട്ടിയിട്ടാൽ മണംപിടിച്ചു കാട്ടാനകൾ എത്തും. കൂടാതെ എച്ചിൽ ഇലകൾ വലിയ പരിസ്ഥിതി പ്രശ്നവും ഉണ്ടാക്കും.
അതിനാലാണ് ഇല ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

