അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും സൈനിക നടപടിയുണ്ടായാൽ പ്രത്യാക്രമണം ഇന്ത്യൻ സമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഉൾക്കടൽ മുതൽ ചെങ്കടൽ വരെ നിലവിൽ സംഘർഷം വ്യാപിച്ചിരിക്കുകയാണ്.
ഇനി ഒരു ആക്രമണം ഉണ്ടായാൽ രാജ്യത്തിന്റെ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും മാറ്റുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയിയുടെ ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി വ്യക്തമാക്കി. ഇന്ത്യൻ സമുദ്രത്തിലെ ഡീഗോ ഗാർസ്യ ദ്വീപിലാണ് യുഎസ്–യുകെ സൈനികത്താവളം സ്ഥിതി ചെയ്യുന്നത്.
ഇതിനിടെ, ചൈനയിൽനിന്നു വൻതോതിൽ ഡ്രോണുകളും മിസൈലുകളും ഇറാനു ലഭിച്ചതായി പ്രമുഖ അമേരിക്കൻ പത്രമായ ദ് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കസ്റ്റംസ് രേഖകൾ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടിട്ടുള്ളത്.
ന്യൂയോർക്കിൽ വെച്ച് യുഎസുമായി ഇറാൻ സംഘം ചർച്ച നടത്തിയതിൽ പ്രതിഷേധിച്ച്, ഇറാനിലെ തീവ്രനിലപാടുകാർ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിക്കെതിരെ കുറ്റവിചാരണയ്ക്കായി പാർലമെന്റിൽ നോട്ടിസ് നൽകിയിട്ടുണ്ട്. നിലവിലുള്ള സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ എയർ ഫ്രാൻസ് തങ്ങളുടെ ദുബായ്, റിയാദ് വിമാന സർവീസുകൾ റദ്ദാക്കി.
കൂടാതെ, ഇറാൻ വിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇറാൻ വിമാനങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി.
ഇറാഖ്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കുള്ള ഇറാൻ സർവീസുകളും നിലച്ചിട്ടുണ്ട്. എന്നാൽ ചൈനയിലേക്ക് ഉൾപ്പെടെയുള്ള മറ്റു സർവീസുകൾ മുടക്കമില്ലാതെ തുടരുന്നുണ്ട്.
ഇതിനിടയിൽ, ഇറാനിൽനിന്ന് അസംസ്കൃത എണ്ണയുമായി പുറപ്പെട്ട മൂന്ന് കപ്പലുകൾ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് യുഎസ് സേന പിടിച്ചെടുത്തു.
അമേരിക്ക ലക്ഷ്യമാക്കി നീങ്ങിയ ഈ കപ്പലുകളിൽ ആറുലക്ഷം ബാരൽ എണ്ണയാണ് ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

