മാള ∙ സൊക്കോർസോ സിജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ സുവർണ ജൂബിലിയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലിയും ആഘോഷിച്ചു. ജൂബിലി ബ്ലോക്കിന്റെ ആശീർവാദവും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
ഹയർ സെക്കൻഡറി രജത ജൂബിലിയോടനുബന്ധിച്ചു നിർമിച്ച ‘ സഹപാഠിക്കൊരു സ്നേഹഭവനം’ പദ്ധതിയുടെ താക്കോൽ സമർപ്പണവും അദ്ദേഹം നിർവഹിച്ചു.
സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ.ധന്യ അധ്യക്ഷത വഹിച്ചു.
വിരമിക്കുന്ന എൽപി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ മേരീസിനു യാത്രയയപ്പു നൽകി. സിൽവർ ജൂബിലി സുവനീർ ജൂബിലി കൺവീനർ ജോയ് പയ്യപ്പിള്ളി അനാവരണം ചെയ്തു.
ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് സോയ് കോലഞ്ചേരി ജൂബിലി മാഗസിനിന്റെ കവർ പേജ് അനാവരണം ചെയ്തു.
ഫൊറോന വികാരി ഫാ.ജോർജ് പാറമേൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.എ.അഷ്റഫ്, പഞ്ചായത്തംഗം ടി.വി.യദുകൃഷ്ണ, ഫാ.ഡേവിസ് ചെങ്ങിനിയാടൻ, എഇഒ കെ.കെ.സുരേഷ്, ബിപിസി ഡോ.പി.ലീജു, എജ്യുക്കേഷനൽ കൗൺസിലർ സിസ്റ്റർ മരിയറ്റ്, ലോക്കൽ മാനേജർ സിസ്റ്റർ മേരിയൻ, എൽപി വിഭാഗം പിടിഎ പ്രസിഡന്റ് ഇ.ഡി.ഗ്രീഷ്മ, പ്രിൻസിപ്പൽ സിസ്റ്റർ അനെറ്റ്, പ്രധാനാധ്യാപിക സിസ്റ്റർ ഗ്രേസ് മരിയ, അധ്യാപക പ്രതിനിധി സി.ജെ.ജോളി, സ്കൂൾ ലീഡർ കെ.എസ്.നിവേദ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

