മൂവാറ്റുപുഴ∙ എംസി റോഡിൽ തൃക്കളത്തൂർ മുതൽ സബൈൻ പടി വരെയുള്ള ഭാഗം യാത്രക്കാരുടെ മരണക്കെണിയായി മാറുന്നു. തൃക്കളത്തൂർ, അമ്പലംപടി, സൊസൈറ്റിപ്പടി, പള്ളിപ്പടി, പേഴയ്ക്കാപ്പിള്ളി, സബൈൻ പടി എന്നിവിടങ്ങളിൽ തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഈ ശബരിമല സീസണിൽ മാത്രം പത്തോളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 4 പേരുടെ ജീവൻ റോഡിൽ പൊലിഞ്ഞു കഴിഞ്ഞു.തൃക്കളത്തൂർ മേഖലയിൽ റോഡിൽ വാഹനാപകടത്തിൽ കഴിഞ്ഞ 2 വർഷത്തിനിടയിൽ 9 കാൽനടയാത്രക്കാരാണു മരിച്ചത്.
പലരും റോഡ് കുറുകെ കടക്കുമ്പോൾ വാഹനം ഇടിച്ചു മരിക്കുകയായിരുന്നു.
റോഡരികിൽ നിൽക്കുമ്പോൾ നിയന്ത്രണം വിട്ട വാഹനങ്ങൾ ഇടിച്ചു മരിച്ചവരും ഉണ്ട്.
കാൽനടയാത്രക്കാർ പോലും സുരക്ഷിതമല്ലാത്ത സ്ഥലമായി മാറിയിരിക്കുകയാണ് തൃക്കളത്തൂർ മുതൽ വാഴപ്പിള്ളി വരെയുള്ള ഭാഗം.അപകടങ്ങൾ പതിവാകുമ്പോൾ യോഗങ്ങൾ വിളിച്ചുചേർക്കുന്നതും സുരക്ഷാ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നതും പതിവായിട്ടുണ്ടെങ്കിലും, പ്രായോഗികമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് നേരെ അധികൃതർ കണ്ണടയ്ക്കുകയാണ്.തൃക്കളത്തൂർ മേഖലയിൽ റോഡിൽ വാഹനാപകടത്തിൽ കഴിഞ്ഞ 2 വർഷത്തിനിടയിൽ 9 കാൽനടയാത്രക്കാരാണു മരിച്ചത്.
പലരും റോഡ് കുറുകെ കടക്കുമ്പോൾ വാഹനം ഇടിച്ചു മരിക്കുകയായിരുന്നു. റോഡരികിൽ നിൽക്കുമ്പോൾ നിയന്ത്രണം വിട്ട
വാഹനങ്ങൾ ഇടിച്ചു മരിച്ചവരും ഉണ്ട്. കാൽനടയാത്രക്കാർ പോലും സുരക്ഷിതമല്ലാത്ത സ്ഥലമായി മാറിയിരിക്കുകയാണ് തൃക്കളത്തൂർ മുതൽ വാഴപ്പിള്ളി വരെയുള്ള ഭാഗം.അപകടങ്ങൾ പതിവാകുമ്പോൾ യോഗങ്ങൾ വിളിച്ചുചേർക്കുന്നതും സുരക്ഷാ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നതും പതിവായിട്ടുണ്ടെങ്കിലും, പ്രായോഗികമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് നേരെ അധികൃതർ കണ്ണടയ്ക്കുകയാണ്.
നിയന്ത്രണമില്ലാതെ എത്തുന്ന തടി ലോറികൾ റോഡിൽ മറ്റു വാഹനങ്ങൾക്ക് ഭീഷണിയാകുന്നതും, റോഡരികിലെ അനധികൃത പാർക്കിങ് മൂലം പാതയോരങ്ങളിൽ കാഴ്ച മറയുന്നതും സുഗമ പാതയിൽ വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നതും, ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും ആണ് അപകടങ്ങൾ വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന ഘടകങ്ങൾ. ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത വളവുകൾ അപരിചിതരായ ഡ്രൈവർമാരെ അപകടത്തിൽപ്പെടുത്തുന്നു.ഇനിയും ഒരു ജീവൻ കൂടി ഈ പാതയിൽ പൊലിയാതിരിക്കാൻ പൊലീസ്, മോട്ടർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പട്രോളിങ് ശക്തമാക്കുക, സ്പീഡ് ബ്രേക്കറുകളും ക്യാമറകളും സ്ഥാപിക്കുക തുടങ്ങിയ നടപടികൾ ഇനിയും വൈകിക്കൂടാ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

