പള്ളുരുത്തി മേഖലയിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ജനിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇടക്കൊച്ചിയിലെ ഒരു ബേക്കറിയിൽ നിന്നും വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത നിലയിൽ രണ്ട് പല്ലികളെ കണ്ടെത്തി.
സംഭവത്തിൽ ഇടക്കൊച്ചി സ്വദേശിനിയായ ദിവ്യ സുബീഷ് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ഇടക്കൊച്ചി പാമ്പായ്മൂല ജംക്ഷനിലുള്ള ബേക്കറിയിൽ നിന്നാണ് ഇവർ ബ്രഡ് വാങ്ങിയത്.
എന്നാൽ ബ്രഡ് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളും ഛർദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്രഡിനുള്ളിൽ ചത്ത പല്ലികളെ കണ്ടെത്തിയത്.
ഉടൻ തന്നെ കടയുടമയെ നേരിൽ കണ്ട് വിവരം ധരിപ്പിച്ചെങ്കിലും, ഈ ഗൗരവമേറിയ വിഷയത്തെ നിസ്സാരവൽക്കരിച്ച് തങ്ങളെ പറഞ്ഞുവിടുകയായിരുന്നുവെന്ന് ദിവ്യ സുബീഷ് ആരോപിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ തേടി.
സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ഹെൽത്ത് വിഭാഗത്തിന് ഔദ്യോഗികമായി വിവരം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർക്കും ഔദ്യോഗികമായി പരാതി നൽകുമെന്ന് ദിവ്യ സുബീഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

