നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ കർശന പരിശോധന തുടരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ ദൗത്യത്തിന്റെ അടിയന്തര ഇടപെടലിൽ, വൻ കഞ്ചാവ് ശേഖരവുമായി ഒഡീഷ സ്വദേശിയെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
ഒഡീഷ ഗജപതി സ്വദേശിയായ സൗമ്യ പ്രകാശ് നായക് (26) ആണ് കൊച്ചി സിറ്റി ഡാൻസാഫ് ടീമിന്റെ പിടിയിലായത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്തുനിന്നുമാണ് ഇയാളെ പോലീസിന്റെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.
പ്രതിയുടെ കൈവശമുണ്ടായിരുന്ന 1.956 കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഈ മിന്നൽ പരിശോധന നടന്നത്.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാർ നേതൃത്വം നൽകിയ കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊച്ചിയിലേക്ക് വൻതോതിൽ ലഹരി വസ്തുക്കൾ കടത്തി വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ തുടർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

