കൈപ്പട്ടൂർ ∙ പാലത്തിന്റെ കൈവരികൾ തകർന്ന് അപകടാവസ്ഥയിൽ. പത്തനംതിട്ട–പന്തളം റൂട്ടിലെ പ്രധാന പാലത്തിന്റെ തകർന്ന കൈവരികൾ ഫ്ലെക്സ് ബോർഡുകൾ കൊണ്ടാണ് മറച്ചിരിക്കുന്നത്. ജില്ലയിലെയും ഈ റൂട്ടിലെയും പ്രധാന പാലത്തിന്റെ അവസ്ഥയാണിത്.
മാസങ്ങൾക്ക് മുൻപ് കൈവരികൾ തകർന്ന പാലമാണിത്. ബാക്കി ഭാഗം ഏതു നിമിഷവും തകരുമെന്ന അവസ്ഥയാണ്.
സുരക്ഷാ ഭീഷണിയുള്ള ഭാഗം കേബിളിൽ ഫ്ലെക്സ് കെട്ടി തൂക്കിയാണ് മറച്ചിരിക്കുന്നത്. അച്ചൻകോവിലാറിന് കുറുകെയുള്ള ഈ പാലത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ദിനംപ്രതി സ്കൂൾ ബസുകകളുൾപ്പടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്.
കൈവരികളുടെ ഒരു ഭാഗമാണ് തകർന്നത്. കാൽനട
യാത്രക്കാർക്ക് പോലും അപകട ഭീഷണിയാണ് ഈ ഭാഗം.
പാലത്തിന് കാൽനട പാതയില്ലാത്തതിനാൽ അരികിലൂടെയാണു കാൽനടയാത്രക്കാർ മറു ഭാഗത്തേക്ക് പോകുന്നത്.
ആ സമയം കൈവരികളിൽ പിടിച്ചാൽ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പല പ്രാവശ്യം അധികൃതരോടു പരാതി പറഞ്ഞിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല.
പാലത്തിൽ നിന്ന് വളരെയധികം താഴ്ചയിലാണ് നദി. പല അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റും ഇളകി മാറിയതായി നാട്ടുകാർ പറഞ്ഞു.
പ്രളയ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്ത് ബലക്ഷയം ഉണ്ടായതാണ്. എത്രയും വേഗം പാലത്തിന്റെ ബലക്ഷയത്തിന് പരിഹാരം കണ്ട് അപകടാവസ്ഥ ഒഴിവാക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.
ജില്ലയിലെ പ്രധാന പാലത്തിന്റെ അവസ്ഥയാണിത്.
അച്ചൻകോവിലാറിന് കുറുകെയുള്ള വലിയ പാലത്തിന്റെ കൈവരികളാണു തകർന്നത്. എത്രയും വേഗം അപകടാവസ്ഥ ഒഴിവാക്കുന്നതിന് പകരം കൈവരികൾ തകർന്ന ഭാഗത്ത് ഫ്ലെക്സ് ബോർഡുകൾ വച്ച് മറച്ചിരിക്കുകയാണ്. പാലത്തിൽ ഒരു വാഹനം അപകടത്തിൽ പെട്ടാൽ കൈവരികളിൽ പോലും തട്ടി നിൽക്കാതെ വെള്ളത്തിൽ വീണ് അപകടം ഉണ്ടാകും.
അതേപോലെ കാൽനടയാത്രക്കാരും സൂക്ഷിച്ചില്ലെങ്കിൽ അപകടമുണ്ടാകും. പാലം ഇത്രയുമധികം ഗുരുതരാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തത് പ്രതിഷേധാർഹമാണ്.
മണിക്കുട്ടൻ, ഡ്രൈവർ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

