കൊച്ചി ∙ മാലിന്യ വാഹിനിയായി കാന, നടപടി ഇല്ലാതെ അധികൃതരും. തൃപ്പൂണിത്തുറ നഗരസഭ ഓഫിസിന്റെ മുൻപിലെ ഇടറോഡിന് വശത്തുള്ള വലിയ കാനയാണ് നാട്ടുകാർക്ക് പേടിസ്വപ്നമാവുന്നത്.
പകുതിയിലധികം ഭാഗം കറുത്ത നിറത്തിലാണ് കാന. മാലിന്യവും പായലും നിറഞ്ഞനിലയിലാണ് ഇപ്പോൾ കാനയുടെ അവസ്ഥ.
പല ഭാഗങ്ങളും മാലിന്യം അടിഞ്ഞുകൂടി അടഞ്ഞുപോയ നിലയിലാണ് ഇത്. പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും കാനയുടെ ഒഴുക്ക് പൂർണമായി തടസപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലെ വിവിധ കാനകളുമായി ബന്ധപ്പെടുത്തുന്ന കാന കൂടിയാണ് ഇത്.
അന്ധകാരത്തോട്ടിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള മാർഗ്ഗവും ഇതായിരുന്നു. എന്നാൽ പല ഭാഗങ്ങളും മൂടപ്പെട്ട
അവസ്ഥയിലാണ് നിലവിൽ. കെട്ടിടങ്ങൾ വന്നപ്പോൾ പല ഭാഗത്തും കാനയുടെ വശങ്ങൾ നികത്തി എടുത്തു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
കാനയിൽ നിന്നുള്ള കടുത്ത ദുർഗന്ധമാണ് മറ്റൊരു പ്രശ്നം.
ഇത് കാൽനടയാത്രക്കാർക്കും സമീപത്തെ കടകൾക്കും താമസക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നഗരസഭയുടെ വാതിൽപ്പടിയിൽ തന്നെയുള്ള ഈ പ്രശ്നം പരിഹരിക്കണമെന്ന് ഏറെക്കാലമായി ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.
പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഈ കാന എത്രയും പെട്ടെന്ന് വൃത്തിയാക്കി ഒഴുക്ക് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാനയിലെ മാലിന്യം കാരണം കൊതുകുകളും പെറ്റുപെരുകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

