യാത്രകളിലും ട്രെക്കിംഗുകളിലും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് പെട്ടെന്ന് ചാർജ് തീരുന്നത്. ഹൈക്കിംഗ് വേളകളിൽ വഴിയറിയാൻ മണിക്കൂറുകളോളം ജിപിഎസ് ഓൺ ചെയ്തു വെക്കുന്നത് പതിവാണ്.
എന്നാൽ ഗൂഗിൾ മാപ്സ് ഉപയോഗിക്കുമ്പോൾ സാറ്റലൈറ്റ് വ്യൂ സ്ഥിരമായി ഒപ്പമുണ്ടാകുന്നത് പ്രതീക്ഷിച്ചതിലും അധികം ബാറ്ററി പവറാണ് ചോർത്തിക്കളയുന്നത്. അധിക ഡാറ്റ ഉപയോഗത്തിന് പുറമെ ഗ്രാഫിക്സ് റെൻഡറിംഗും ഫോണിന്റെ പവർ ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
ഡിഫോൾട്ട് ആയി സെറ്റിങ്സ് മാറ്റിയാൽ ഈ പ്രശ്നത്തിന് വലിയൊരു പരിഹാരമാകും. ആപ്പ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് സെറ്റിങ്സ് തിരഞ്ഞെടുക്കുക.
തുടർന്ന് ആപ്പ് ആൻഡ് ഡിസ്പ്ലേ സെറ്റിങ്സിന് കീഴിലുള്ള ‘Start maps in Satellite View’ എന്ന ഓപ്ഷൻ ഓഫ് ചെയ്യുക. ആവശ്യമുള്ളപ്പോൾ മാത്രം ലെയേഴ്സ് ബട്ടൺ വഴി സാറ്റലൈറ്റ് വ്യൂ ലേഔട്ട് പിന്നീട് മാറ്റിയെടുക്കാൻ സാധിക്കും.
കാടുകളിലോ ഹൈക്കിംഗ് വേളകളിലോ ജാഗ്രത പാലിക്കാൻ സാധാരണ മാപ്പും ടെറൈൻ ഓപ്ഷനും തന്നെയാണ് കൂടുതൽ പ്രയോജനപ്പെടുക. സാറ്റലൈറ്റ് വ്യൂ ഒഴിവാക്കുന്നത് വഴി ഡാറ്റ ഉപയോഗവും ബാറ്ററി ഉപഭോഗവും ഒരുപോലെ കുറയ്ക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

