ചേർത്തല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് പുറത്തിറങ്ങുന്ന വേളയിലുണ്ടായ ദാരുണമായ അപകടത്തിൽ യുവതിയുടെ കാൽപാദം അറ്റുപോയി. തിരുവനന്തപുരത്ത് എൽഎൽബി വിദ്യാർഥിനിയായ കാർത്തിക (19) ആണ് ഈ അപകത്തിൽ ഗുരുതരമായി പരിക്കേറ്റത്.
കടക്കരപ്പള്ളി തറേപറമ്പിൽ രാധാകൃഷ്ണന്റെയും നിഷയുടെയും മകളാണ് കാർത്തിക. കൊച്ചുവേളിയിൽനിന്ന് മൈസൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ട്രെയിൻ ചേർത്തല റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.
യാത്രാമധ്യേ സ്റ്റേഷനിൽ ട്രെയിൻ പൂർണ്ണമായി നിർത്തുന്നതിന് മുൻപ് തന്നെ പുറത്തിറങ്ങാൻ യുവതി ശ്രമിക്കുകയുണ്ടായി. ഈ സമയത്ത് കാൽതെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് കാർത്തിക വീഴുകയായിരുന്നു.
തുടർന്ന് ട്രെയിനിന്റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറി ഇറങ്ങുകയും കാൽപാദം പൂർണ്ണമായി അറ്റുപോവുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

