തമിഴ്നാട്ടിലെ നവജാത ശിശുക്കൾക്കായി നൂതന പദ്ധതിയുമായി മുഖ്യമന്ത്രി ജോസഫ് വിജയ് രംഗത്ത്. സംസ്ഥാനത്തെ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
വിജയ് സർക്കാർ അധികാരമേറ്റെടുത്ത ശേഷം ആവിഷ്കരിച്ച പ്രധാന ജനക്ഷേമ പദ്ധതികളിൽ ഒന്നാണിത്. വീട്ടമ്മമാർക്ക് പ്രതിമാസം 2500 രൂപ ധനസഹായം, നവവധുക്കൾക്ക് 8 ഗ്രാം സ്വർണവും സാരിയും, നിർധന കുടുംബങ്ങൾക്ക് പ്രതിവർഷം 6 സൗജന്യ എൽപിജി സിലിണ്ടറുകൾ തുടങ്ങിയ വിവിധ പദ്ധതികൾക്ക് പിന്നാലെയാണ് ഈ പുതിയ ‘ബേബി വെൽകം കിറ്റ്’ സംരംഭവും നടപ്പിലാക്കുന്നത്.
755 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. തദ്ദേശീയരായ കമ്പനികളെ പിന്തള്ളി കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലകളായ ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവരാണ് പദ്ധതിയുടെ നിർവഹണ കരാർ നേടിയെടുത്തത്.
ടെൻഡർ നടപടികളിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ജോയ് ആലുക്കാസും കല്യാൺ ജ്വല്ലേഴ്സുമാണ്. ‘‘വിപണി വിലയേക്കാൾ ഒരു പൈസ മാത്രം അധികമാണ് ഞങ്ങൾ ഈടാക്കുക.
സാമൂഹിക ക്ഷേമവികസനത്തിൽ പങ്കാളിയാവുകയാണ് ഇതുവഴി ജോയ് ആലുക്കാസ് ചെയ്യുന്നത്. ഉയർന്ന ക്യാരറ്റിലും ക്വാളിറ്റിയിലും ഹോൾമാർക്കിങ്ങോടു കൂടിയതുമായ സ്വർണമാണ് നൽകുക’’ – ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പ്രതികരിച്ചു.
വരുന്ന 4 മാസത്തിനകം ജോയ് ആലുക്കാസും കല്യാൺ ജ്വല്ലേഴ്സും ചേർന്ന് 1.28 ലക്ഷം സ്വർണ മോതിരങ്ങൾ കൈമാറും. ഇതിനാവശ്യമായ മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

