കൊച്ചി ∙ സംരംഭക സമ്മേളനമായ ടൈകോൺ കേരള 2025 നവംബർ 21, 22 തീയതികളിൽ കുമരകം ദി സൂരി റിസോർട്ടിൽ നടക്കും. 21 ഉച്ചയ്ക്ക് 2 മണിക്ക് സമ്മേളനം ആരംഭിക്കും.
ഉദ്ഘാടന ചടങ്ങിൽ മുൻനിര എഫ്എംസിജി ബ്രാൻഡായ കാവിൻകെയറിന്റെ സ്ഥാപകനും ചെയർമാനുമായ സി.കെ. രംഗനാഥൻ മുഖ്യപ്രഭാഷണം നടത്തും.
നിക്ഷേപകരും വ്യവസായ പ്രമുഖരുമടങ്ങുന്ന സംഘം വിവിധ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകും.
ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ്, ഗ്രൂപ്പ് മീരാൻ ചെയർമാനും സിഇഒയുമായ നവാസ് എം.
മീരാൻ, സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ അജു ജേക്കബ്, നെസ്റ്റ് ഡിജിറ്റൽ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നസ്നീൻ ജഹാംഗീർ, എംഎൻ ഹോൾഡിങ്സ് ചെയർമാൻ അജിത് മൂപ്പൻ, വെസ്റ്റേൺ ഇന്ത്യ കാഷ്യൂ കമ്പനി പ്രസിഡന്റ് ഹരി കൃഷ്ണൻ നായർ എന്നിവർ ഉൾപ്പെട്ടതാണ് ജൂറി. സമ്മേളനത്തിന്റെ ഭാഗമായി ടൈ കേരള അവാര്‍ഡ് ദാന ചടങ്ങും നടക്കും. സംസ്ഥാനത്തെ സംരംഭകത്വ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ഏഴ് വിഭാഗങ്ങളിലായാണ് അവാർഡ്.
വിശദ വിവരങ്ങൾക്ക് [email protected], 70258 88862 വഴി ബന്ധപ്പെടാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

