ആലപ്പുഴ∙ രാവിലെ 6ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട ധൻബാദ് എക്സ്പ്രസ് (13352) ട്രെയിൻ 50 കിലോമീറ്റർ പിന്നിടുന്നതിനുള്ളിൽ തകരാർ കണ്ടെത്തി. ട്രെയിനിന്റെ പിൻഭാഗത്തെ ജനറേറ്റർ കോച്ചിലാണു സാങ്കേതിക തകരാറുണ്ടായത്.
തുടർന്ന് എറണാകുളം ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽവച്ചു തകരാറുള്ള കോച്ച് മാറ്റി മറ്റൊരു കോച്ച് ഘടിപ്പിച്ചാണു ട്രെയിൻ യാത്ര തുടർന്നത്. ആലപ്പുഴയിൽ നിന്നു 2530 കിലോമീറ്റർ ദൂരെയുള്ള ധൻബാദിലേക്കു പോകുന്ന ട്രെയിനാണിത്.
എറണാകുളത്തു മറ്റൊരു ജനറേറ്റർ കോച്ച് ലഭ്യമായതിനാലാണു പുതിയ കോച്ച് ഘടിപ്പിക്കാനായത്.
ഇല്ലെങ്കിൽ തകരാറുള്ള കോച്ചുമായി യാത്ര തുടരേണ്ടി വന്നേനെ. പുതിയ കോച്ച് ഘടിപ്പിക്കാനായി എറണാകുളത്ത് ഒരു മണിക്കൂറിലേറെ ട്രെയിൻ പിടിച്ചിട്ടതു യാത്രികരെ വലച്ചതായി ആലപ്പുഴ– തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ഹൈദർ അലി പറഞ്ഞു.
തിരികെ വന്ന ട്രെയിനും 6 മണിക്കൂർ വൈകി
ഇന്നലെ വൈകിട്ട് ആലപ്പുഴ എത്തേണ്ട
ധൻബാദ്– ആലപ്പുഴ എക്സ്പ്രസ് (13351) ട്രെയിനും വൈകിയോടി. ഇന്നലെ ഉച്ചയ്ക്കു 3.15ന് ആലപ്പുഴയിൽ എത്തേണ്ട ട്രെയിൻ രാത്രി 9.20നാണ് എത്തിയത്.
ധൻബാദിൽ നിന്നു പുറപ്പെട്ട് ആദ്യ ദിവസം തന്നെ വൈകിത്തുടങ്ങിയ ട്രെയിൻ, വഴിതിരിച്ചു വിടുക കൂടി ചെയ്തതോടെ വീണ്ടും വൈകുകയായിരുന്നു. ഇന്നലെ രാവിലെ 10നു പാലക്കാട് ജംക്ഷൻ സ്റ്റേഷനിലെത്തേണ്ട
ട്രെയിൻ 12.57നാണ് എത്തിയത്. മറ്റു ട്രെയിനുകൾ കടന്നുപോകാൻ പിടിച്ചിട്ടതോടെയാണ് ആലപ്പുഴയിലെത്താൻ ഏറെ വൈകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

