കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരി നല്കിയ അപ്പീലിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. 10 വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷയാണ് കോടതി നല്‍കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
പ്രതി ഗുരുതരമായ തെറ്റുകളാണ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ടോമിൻ ജെ തച്ചങ്കരിയുടെ പ്രവൃത്തി സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷന് വാദിച്ചു.
ഹര്‍ജിയെ എതിര്‍ത്ത് വിശദമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ അഭ്യർത്ഥിച്ചു. അപ്പീലിൽ അഡ്വ.
രാമന് പിള്ളയാണ് ടോമിന് ജെ തച്ചങ്കരിക്കായി ഹാജരായത്. നാല് വര്‍ഷം തടവിന് ശിക്ഷിച്ച കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രധാനമായും അപ്പീലില്‍ ആവശ്യപ്പെടുന്നത്.
ഹൈക്കോടതി ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. 2003 ജനുവരി 1 മുതല്‍ 2007 ജൂലൈ 7 വരെയുള്ള കാലയളവില്‍ 64 ലക്ഷം രൂപ വിലമതിക്കുന്ന, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് കേസിന്റെ അടിസ്ഥാനം.
സ്ഥലം വാങ്ങിയ വകയില്‍ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്ന വിജിലന്‍സ് കോടതിയുടെ കണ്ടെത്തല്‍ ശരിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാല്‍, മാതാപിതാക്കള്‍ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണ് ഇതെന്നാണ് അപ്പീലില്‍ തച്ചങ്കരിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

