കൂത്താട്ടുകുളം∙ കാക്കൂർ അണ്ടിച്ചിറ കണിയാംമുക്കിൽ അനധികൃത പാറഖനനം കണ്ടെത്തി. കാക്കൂർ താഴത്ത് മുള്ളംകുഴിയിൽ പരേതനായ ജോസഫിന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ സ്ഥലത്തു നിന്നാണ് അനുമതിയില്ലാതെ പാറ പൊട്ടിച്ചു കടത്തിയത്. ഒരു മാസമായി ഇവിടെ ഖനനം നടക്കുന്നുണ്ടെന്നാണ് വിവരം.
മുന്നൂറിലധികം ലോഡ് പാറ ഇവിടെ നിന്നു കടത്തിയിട്ടുണ്ടെന്നാണു നിഗമനം. ഉൾപ്രദേശത്ത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന സ്ഥലമല്ലാത്തതിനാൽ ആരും അറിഞ്ഞില്ല.
രണ്ടും മൂന്നും ദിവസങ്ങളെടുത്ത് പാറ പൊട്ടിച്ച് കൂട്ടിയിട്ട ശേഷം തൊട്ടടുത്ത ദിവസം പുലർച്ചെ കടത്തുന്നതായിരുന്നു രീതി.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് അനധികൃത ഖനനമാണെന്ന് കണ്ടെത്തിയത്.
വില്ലേജ് ഓഫിസർ രാഗേഷ് പിള്ളയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. പാറ പൊട്ടിക്കുന്നതിനു സ്റ്റേ നൽകി.
ഇന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് വില്ലേജ് ഓഫിസർ റിപ്പോർട്ട് കൈമാറും. തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ അനധികൃത മണ്ണ്, പാറ ഖനനം വ്യാപകമാകുന്നത് സംബന്ധിച്ച് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

