ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ കണ്ടെത്താനായി കേരള പൊലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം ഊർജിതമാക്കി. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേരെ ഇതിനോടകം തന്നെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രധാന പ്രതിയായ അര്‍ജുന്റെ സഹോദരന് അഖിൽ വടക്കുന്നാഥ ക്ഷേത്രപരിസരത്തുനിന്നാണ് പിടിയിലായത്. നിലവിൽ ഇയാളെ തൃശൂര്‍ പൊലീസ് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തുവരികയാണ്.
അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തൃശൂരില്‍ കേന്ദ്രീകരിച്ചിരിക്കുന്നതായി വ്യക്തമായതിനെ തുടർന്ന് നഗരത്തില്‍ കനത്ത പരിശോധനയാണ് പുരോഗമിക്കുന്നത്. ഇതിനിടെ അര്ജുന് സഞ്ചരിച്ച വാഹനം പാലിയേക്കര ടോള്‍പ്ലാസ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പാലക്കാട് ജില്ല കേന്ദ്രീകരിച്ചും വ്യാപകമായ തിരച്ചിൽ തുടരുന്നുണ്ട്. ഈ സാഹചര്യങ്ങൾക്കിടയിലും പൊലീസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റുകൾ അർജുന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
കേസ് നടത്താൻ പണം ആവശ്യമാണെന്നു കാണിച്ച് അർജുൻ പങ്കുവെച്ച കുറിപ്പിൽ, “മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ലെന്നു” മറ്റൊരു പോസ്റ്റിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. ഊന്നുകൽ പൊലീസ് ഇൻസ്പെക്ടർ ബി.എസ്.
ആദർശ് ഇൻസ്റ്റഗ്രാം വഴി ഭീഷണി സന്ദേശം അയച്ചതിന് അർജുൻ ആയങ്കിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കോതമംഗലം ഇൻസ്പെക്ടർ പ്രശാന്ത് കുമാർ മുൻപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ അന്വേഷണം.
കഴിഞ്ഞ മേയിൽ പുന്നേക്കാട് റിസോർട്ടിൽ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടയിൽ ക്രിമിനൽ ഗൂഢാലോചനയ്ക്കുള്ള ശ്രമമെന്നാരോപിച്ച് കോതമംഗലം പൊലീസ് അർജുനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ഭീഷണികൾ ആരംഭിച്ചത്.
ഗൂഢാലോചനക്കേസിൽ ഒരു മാസത്തിലധികം റിമാൻഡിൽ കഴിഞ്ഞു ജാമ്യത്തിലിറങ്ങിയപ്പോഴാണു കോതമംഗലം ഇൻസ്പെക്ടർക്കെതിരെ, തന്നെ കള്ളക്കേസിൽ കുടുക്കിയതിനാൽ പെൻഷൻ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നു അർജുൻ ഭീഷണി മുഴക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് അന്വേഷണത്തിന് ഊന്നുകൽ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു.
ഈ കേസിൽ മുൻകൂർ ജാമ്യം തേടിക്കൊണ്ട് സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അർജുൻ വീണ്ടും പൊലീസിനെതിരെ രംഗത്തുവന്നത്.
സ്റ്റേഷനിൽ ഹാജരാകാനുള്ള തീരുമാനം മാറ്റിയെന്നും കഴിയുമെങ്കിൽ തന്നെ പിടിക്കൂ എന്നുമാണ് ഇയാൾ വെല്ലുവിളിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

