സ്കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടുതൽ ആഴത്തിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ പുതിയ പദ്ധതിക്ക് രൂപം നൽകി. സംസ്ഥാന സമ്മേളന വേദിയിൽ നടന്ന ചടങ്ങിൽ സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
‘AI for people, progress for all’ എന്ന മുഖ്യ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്ത് മുതൽ പതിനഞ്ച് വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികളെയാണ് കാമ്പയിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ വർഷം സെപ്തംബർ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് കാമ്പയിൻ പ്രവർത്തനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐ.ഐ.ടി, ബിറ്റ്സ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

