കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അനിഷ്ട
സംഭവങ്ങളുണ്ടായത്. സ്കൂളില്‍ ഇന്ന് ഓണാഘോഷ പരിപാടികള്‍ നടക്കുകയായിരുന്നു.
ഒരേ ഡ്രസ് കോഡില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞതാണ് തര്‍ക്കത്തിനും തുടര്‍ന്ന് സംഘര്‍ഷത്തിനും കാരണമായതെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. തര്‍ക്കം പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നു.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മര്‍ദ്ദനത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ മുഖത്താണ് പരിക്കേറ്റത്.
സംഭവത്തെത്തുടര്‍ന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് താമരശ്ശേരിയില്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റ് ഷഹബാസ് എന്ന പത്താം തരം വിദ്യാര്‍ത്ഥിക്ക് ജീവന് നഷ്ടമായത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

