തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരം നോർത്ത് റൂട്ടിലേക്ക് നാല് പുതിയ ഓണം സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു. കെ സി വേണുഗോപാൽ എം പിയുടെ ഇടപെടലിനെ തുടർന്നാണ് ഈ തീരുമാനം.
പുതുതായി അനുവദിച്ച നാല് സർവീസുകൾക്കും കരുനാഗപ്പള്ളി, കായംകുളം എന്നീ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് കൂടി അനുവദിച്ചിട്ടുണ്ടെന്ന് എം പി ഔദ്യോഗികമായി അറിയിച്ചു. സീസണിലെ യാത്രാതിരക്ക് മുന്നിൽക്കണ്ട് അധിക സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വേണുഗോപാൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്വുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ഈ ആനുകൂല്യം ലഭ്യമായത്. ഈ ഓണക്കാലത്ത് റെയിൽവേ സ്പെഷ്യൽ ട്രെയിനുകളായി പ്രഖ്യാപിച്ച എല്ലാ സർവീസുകൾക്കും കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പുകൾ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അനുവദിച്ചിട്ടുള്ള പ്രധാന ട്രെയിനുകളുടെ വിവരങ്ങൾ:
* 06575/06576 – എസ്.എം.വി.ടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത്
* 06573/06574 – യശ്വന്ത്പുർ – തിരുവനന്തപുരം നോർത്ത്
* 06579/06580 – ബാംഗ്ലൂർ കന്റോണ്മെന്റ് – തിരുവനന്തപുരം നോർത്ത്
* 01463/01464 – ലോകമാന്യ തിലക് – തിരുവനന്തപുരം നോർത്ത്
ഈ ട്രെയിനുകൾക്കെല്ലാം പുതിയ സ്റ്റോപ്പുകൾ ബാധകമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

