ഓണാഘോഷത്തിന് വേറിട്ടൊരു മാതൃക തീർത്ത് പുന്നപ്ര കാർമൽ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥികൾ. പരമ്പരാഗത പൂക്കളത്തിന്റെ തനിമ ചോരാതെ സാങ്കേതികവിദ്യയും സർഗാത്മകതയും ഒ്ന്നിച്ചണെച്ചുകൊണ്ട് ഇവർ തയ്യാറാക്കിയ കറങ്ങുന്ന പൂക്കളം ഏറെ ശ്രദ്ധ ആകർഷിക്കുകയുണ്ടായി.
വിവിധതരം നിറക്കൂട്ടുകളുള്ള പൂക്കൾ ഉപയോഗിച്ച് അതിമനോഹരമായാണ് ഈ പൂക്കളം അലങ്കരിച്ചിരിക്കുന്നത്. യാന്ത്രിക സംവിധാനത്തിന്റെ സഹായത്തോടെ സാവധാനം കറങ്ങുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
ഓണത്തിന്റെ പാരമ്പര്യവും എൻജിനീയറിങ് വിദ്യാർത്ഥികളുടെ സാങ്കേതിക മികവും ഒരേസമയം പ്രകടമാക്കുന്നതാണ് ഈ പുതിയ ആശയം. കോളജിലെ അധ്യാപകരും വിദ്യാർത്ഥികളും മറ്റ് ജീവനക്കാരും ഉൾപ്പെടെ നിരവധി പേരാണ് ഈ കൗതുകക്കാഴ്ച കാണാനായി എത്തിച്ചേർന്നത്.
ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് കൂടുതൽ മാറ്റുകൂട്ടാനും പുതുമയേകാനും ഈ പൂക്കളത്തിന് സാധിച്ചു. വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെയും സാങ്കേതിക അറിവിന്റെയും മികച്ചൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ കറങ്ങുന്ന പൂക്കളം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

