മാവേലിക്കര ∙ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയിൽ രജീഷിന്റെ ഭാര്യ ധന്യ (41) മരിച്ചത് അമിത രക്തസ്രാവം മൂലമുണ്ടായ ഹൃദയാഘാതമെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജിൽ പൊലീസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെടുന്ന മെഡിക്കൽ ബോർഡ് തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണമെന്ന് എസ്എച്ച്ഒ സി.ശ്രീജിത് അറിയിച്ചു.
ആശുപത്രി അധികൃതർ ശസ്ത്രക്രിയ നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിരുന്നോ, ഡോക്ടറുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോ തുടങ്ങിയ വിഷയങ്ങളിലാണു മെഡിക്കൽ ബോർഡ് പരിശോധന നടത്തുക. നിലവിൽ ധന്യയുടെ ചികിത്സ റെക്കോർഡുകൾ, ഓപ്പറേഷൻ റെക്കോർഡ് എന്നിവ ആശുപത്രിയിൽ നിന്നു ശേഖരിച്ച് മെഡിക്കൽ ബോർഡിനു കൈമാറിയതായി ശ്രീജിത് പറഞ്ഞു.
താക്കോൽദ്വാര ശസ്ത്രക്രിയയാണു ധന്യയ്ക്കു നിശ്ചയിച്ചിരുന്നത്.
ഇതു ചെയ്യുന്നതിനിടെ, ചേർന്നിരുന്ന കുടലുകൾ അകറ്റുമ്പോൾ രക്തസ്രാവം ഉണ്ടായി. തുടർന്ന് ഓപ്പൺ ശസ്ത്രക്രിയ നടത്തി രക്തസ്രാവം പരിഹരിച്ച ശേഷം മുഴ നീക്കം ചെയ്തു.
അതിനു പിന്നാലെയാണു ധന്യ മരിച്ചത്. ഇന്ന് രാവിലെ 10 നു ഭരണിക്കാവിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം 11ന് ഹരിപ്പാട്ടേക്കു കൊണ്ടുപോകും.
വൈകിട്ട് 4 നു ഹരിപ്പാട് കുമാരപുരം എരിയ്ക്കാവ് പനനിൽക്കും തോപ്പിൽ വീട്ടിൽ സംസ്കാരം നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

