പത്തനാപുരം∙ ക്രിസ്മസ് സമ്മാനവുമായി എത്തുന്ന അച്ഛനെ രാത്രി വൈകിയും കാത്തിരുന്ന മക്കൾക്ക് ആ വാർത്ത കേൾക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല. ലിനു സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ടെന്ന വിവരമറിഞ്ഞ് ഭാര്യ ജിജിയും മക്കളായ എയ്ഞ്ചലും ആൻഡ്രിയയും തളർന്നു പോയി.
എല്ലാം അസ്തമിച്ചെന്നു കരുതിയിടത്ത്, ആ മൂന്നു ഡോക്ടർമാരിലൂടെ ലിനുവിന് പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാടും വീടും. പ്രാർഥനകളുടെ മണിക്കൂറുകളായിരുന്നു പിന്നീട് കടന്നു പോയത്.
എന്നാൽ ഇന്നലെ വൈകിട്ടോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി.
ബൈക്കപകടത്തിൽ പരുക്കേറ്റ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനാപുരം പുന്നല ഇഞ്ചൂർ ലിനേഷ് ഭവനിൽ വി.ഡി.ലിനു വിട വാങ്ങിയെന്ന വിവരം കുടുംബത്തിനും അയൽക്കാർക്കും താങ്ങാനാവാത്ത വേദനയായി.ബൈക്ക് യാത്രകൾ ഹരമായിരുന്നു ലിനുവിന്.
ബെംഗളൂരുവിൽ ജോലി ചെയ്യുമ്പോഴും ദീർഘദൂര യാത്രകൾക്കും ബൈക്ക് തന്നെ തിരഞ്ഞെടുത്തിരുന്നു ലിനു. ക്രിസ്മസ് അവധി കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള യാത്രയിലാണ് ലിനുവിന്റെ ഇരുചക്ര വാഹനം മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്.
വഴിയാത്രക്കാരായ 3 ഡോക്ടർമാരുടെ ഇടപെടലിൽ ജീവശ്വാസം തിരികെക്കിട്ടിയ ലിനു ജീവിതത്തിലേക്കു മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാടും വീടും.എന്നാൽ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടർന്ന ലിനു ഇന്നലെ വൈകിട്ട് മരിച്ചു.
ബെംഗളൂരുവിലായിരുന്ന ലിനു നാലര മാസം മുൻപാണ് കൊച്ചിയിലെ മൗസി ഫുഡ് കമ്പനിയിൽ ജോലിക്കു ചേർന്നത്. മക്കൾക്കുള്ള സമ്മാനവും വാങ്ങി പത്തനാപുരത്തേക്കു വരുമ്പോഴായിരുന്നു അപകടം.
നാട്ടിൽ ഏറെ സുഹൃത് ബന്ധങ്ങളുള്ള ലിനുവിന്റെ വേർപാടിൽ കണ്ണീരുതിർക്കുകയാണ് നാട്.
തൃപ്പൂണിത്തുറ ∙ റോഡരികിലെ മങ്ങിയ വെളിച്ചത്തിൽ 3 ഡോക്ടർമാർ നടത്തിയ സാഹസിക ശസ്ത്രക്രിയ, ആ സമർപ്പിത സേവനത്തിനു കയ്യടിച്ച് നാടാകെ ഉരുവിട്ട പ്രാർഥനകൾ… എല്ലാം വിഫലം.
ഞായറാഴ്ച രാത്രി ഉദയംപേരൂരിൽ അപകടത്തിൽപെട്ടു ഗുരുതര നിലയിലായിരുന്ന സ്കൂട്ടർ യാത്രികൻ കൊല്ലം പത്തനാപുരം സ്വദേശി വി.ഡി.ലിനു (40) മരണത്തിനു കീഴടങ്ങി.മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ ലിനുവിന്റെ മുഖമാകെ തകർന്നിരുന്നു. ശ്വസിക്കാനാകാതെ,
രക്തം വാർന്ന് റോഡിൽ കിടന്നു പിടയുമ്പോഴാണ് കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം അസി.
പ്രഫസർ ഡോ. ബി.
മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ആർഎംഒ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ.
ദിദിയ കെ. തോമസ് എന്നിവർ 2 കാറുകളിലായി അതുവഴി വന്നത്.
ലിനു അത്യാസന്നനിലയിൽ ആയിരുന്നതിനാൽ അടിയന്തര ശസ്ത്രക്രിയ അവർ വഴിയരികിൽ തന്നെ നടത്തി. നാട്ടുകാർ എത്തിച്ച ബ്ലേഡ് കൊണ്ടു ലിനുവിന്റെ കഴുത്തിൽ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്കു ചെറിയ പ്ലാസ്റ്റിക് സ്ട്രോ കടത്തിയാണ് ശ്വസനം വീണ്ടെടുത്തത്.
തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം.
കൊച്ചിയിലെ മൗസി ഫുഡ് കമ്പനി റീജനൽ മാനേജരായ ലിനു മക്കൾക്കുള്ള ക്രിസ്മസ് സമ്മാനവുമായി നാട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. പത്തനാപുരം പുന്നല ഇഞ്ചൂർ ലിനേഷ് ഭവനിൽ ഡെന്നിസ് ജോസഫിന്റെയും മണിയുടെയും മകനാണ്.
ഭാര്യ: ജിജി. മക്കൾ: ഏയ്ഞ്ചൽ, ആൻഡ്രിയ.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും.
സംസ്കാരം, നാളെ രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം 12ന് പത്തനാപുരം ചാച്ചിപ്പുന്ന ശാലേം മാർത്തോമ്മാ പള്ളിയിൽ.നിമിഷങ്ങൾക്കകം മരിക്കാമെന്ന അവസ്ഥയിലായിരുന്നു ലിനു. ശ്വാസമെടുക്കാവുന്ന അവസ്ഥയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ ആശ്വാസം തോന്നിയിരുന്നു.
തിങ്കളാഴ്ച രാവിലെയും പുരോഗതിയുണ്ടെന്നാണ് അറിഞ്ഞത്. ഡോ.
ബി.മനൂപ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

