ആലപ്പുഴ ജില്ലയിലെ കായംകുളം നഗരത്തിൽ മന്ത്രി എം.ലിജുവിനെതിരെ ബിജെപി-യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം അരങ്ങേറി. നഗരത്തിലെ പ്രധാന ഭാഗങ്ങളായ ഒഎൻകെ ജംക്ഷൻ, കൊറ്റുകുളങ്ങര ജിഡിഎം ജംക്ഷൻ എന്നിവിടങ്ങളിൽ വെച്ചാണ് മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചത്.
സംഭവത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് ആർ.വിനോദ് കരിങ്കൊടി വീശി പ്രതിഷേധത്തിന് തുടക്കം കുറിച്ചു. ടൗൺ പ്രസിഡന്റ് അഖിൽ അരുൺ ദേവികുളങ്ങര, യുവമോർച്ച മണ്ഡലം പ്രസിഡന്റ് നിഖിൽ, വിഘ്നേശ്, ഗോകുൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

