പാണ്ടനാട് വെസ്റ്റ് ∙ വർഷങ്ങളായി തകർന്നു കിടന്ന ഇല്ലിമല –നാക്കട റോഡിനു ശാപമോക്ഷം.
നാക്കടയെ ചെങ്ങന്നൂർ – പാണ്ടനാട് -പരുമല റോഡുമായി ബന്ധിപ്പിക്കുന്ന ഇല്ലിമല-നാക്കട റോഡ് 2018 ലെ പ്രളയത്തിലും തുടർന്നുള്ള വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും തകർന്നു കിടക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട
കാത്തിരിപ്പിന് ശേഷം റോഡ് നന്നാക്കാൻ ജില്ലാ പഞ്ചായത്തിൽ നിന്ന് 12.8 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടി ആരംഭിച്ചു. വെള്ളപ്പൊക്ക കാലത്ത് നാക്കട
നിവാസികൾ ഉയർന്ന പ്രദേശമായ ഇല്ലിമല പാലത്തിൽ എത്താൻ ആശ്രയിക്കുന്ന റോഡാണിത്.
ഒന്നര കിലോമീറ്ററോളം നീളമുള്ള റോഡിൽ അഞ്ചു വർഷം മുൻപ് , തകർന്നു കിടന്നിരുന്ന നദീതീരത്തോട് ചേർന്നുള്ള ഭാഗത്ത് ജലസേചന വകുപ്പ് സംരക്ഷണ ഭിത്തി നിർമിക്കുകയും ജില്ലാ പഞ്ചായത്ത് ടാറിടുകയും ചെയ്തിരുന്നു.ഇക്കഴിഞ്ഞ വർഷം ഇല്ലിമല ജംക്ഷൻ മുതൽ ഡെയറി ഫാം വരെയുള്ള ഭാഗം പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് നടത്തിയിരുന്നു. എന്നാൽ റോഡിന്റെ മധ്യഭാഗത്തെ ഇരുന്നൂറ് മീറ്ററോളം ഭാഗം ഇപ്പോഴും തകർന്നു കിടക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

