ഡെന്റൽ ലാബ് ഓണേഴ്സ് അസോസിയേഷൻ കേരളയുടെ (ഡിഎൽഒഎ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഡിഎൽഒഎ എക്സലൻസ് ഓണേഴ്സ് 2026’ പുരസ്കാര സമർപ്പണവും ആദരിക്കൽ ചടങ്ങും കോട്ടയം ഹോട്ടൽ ഫ്ലോറൽ പാലസിൽ വെച്ച് നടന്നു. ഡിഎൽഒഎ ജില്ലാ പ്രസിഡന്റ് അജിത്.എം.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ച് പ്രസിഡന്റ് ഡോ.
നിധീഷ് മൗലാന മുഖ്യാതിഥിയായി പങ്കെടുത്തു. ഡെന്റൽ ഡോക്ടർമാരും ഡെന്റൽ ലാബ് പ്രൊഫഷനലുകളും പരസ്പര വിശ്വാസത്തോടെയും ധാർമിക മൂല്യങ്ങളോടെയും കൈകോർക്കുമ്പോഴാണ് രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സയും ഗുണമേന്മയുള്ള സേവനവും ലഭ്യമാകുകയെന്ന് നിധീഷ് മൗലാന പറഞ്ഞു.
സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ച് ഡെന്റൽ ലാബുകളുടെ ഉത്തരവാദിത്തവും പ്രാധാന്യവും വർധിച്ചുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെന്റൽ ലാബ് മേഖലയിലെ മികച്ച സേവനവും സമർപ്പണവും കാഴ്ചവച്ചവരെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ ഡിഎൽഒഎ സംസ്ഥാന പ്രസിഡന്റ് ഹംസ.സി.ടി, സംസ്ഥാന ട്രഷറർ സാബു ഫ്രാൻസിസ്, സംസ്ഥാന സെക്രട്ടറി റെൻജിത്ത്.പി.സി, ഡിഎൽഒഎ ജില്ലാ പ്രസിഡന്റ് അജിത്എം.എം, ജില്ലാ സെക്രട്ടറി ജെറോം വിൽസൺ, വൈസ് പ്രസിഡന്റ് അനൂപ് കള്ളമ്മാടൻ, ജോയിന്റ് സെക്രട്ടറി ഷോബിൻ ജോസ്, കോ-ഓർഡിനേറ്റർ ഡോ. ജോഗി എബ്രഹാം എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡെന്റൽ ലാബ് ഉടമകളും ദന്തഡോക്ടർമാരും പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

