മലപ്പുറം പാണക്കാട്ട് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണത്തിന് ആഹ്വാനം നടത്തിയ സംഭവത്തിൽ ഔദ്യോഗിക പരാതിയുമായി കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.യു.ഡബ്ല്യു.ജെ). സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകർക്കെതിരെ കടുത്ത കൊലവിളി മുഴക്കിയ വ്ലോഗർ നിസാമിനെതിരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് സംഘടന പരാതി സമർപ്പിച്ചത്.
ദുരന്തഭൂമിയിൽ നിന്നും വാർത്തകൾ ശേഖരിക്കുന്ന മാധ്യമപ്രവർത്തകരെ സംഭവസ്ഥലത്ത് തന്നെ കുഴിച്ചുമൂടണമെന്നായിരുന്നു ഇയാളുടെ വിദ്വേഷ പ്രചാരണം. പ്രതികൂലമായ ചുറ്റുപാടുകളിൽ സ്വന്തം ജീവൻ പോലും പണയംവെച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെയുള്ള ഇത്തരം പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാണിച്ചു.
സമൂഹത്തിൽ ബോധപൂർവം വർഗീയ-വിദ്വേഷാന്തരീക്ഷം സൃഷ്ടിക്കാനും മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്താനും ശ്രമിച്ച വ്ലോഗർക്കെതിരെ അടിയന്തരമായും കർശനവുമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ശക്തമായി ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

