സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെയായ (05-08-2026) അവധി ബാധകമാക്കിയിട്ടുള്ളത്.
ഇതിൽ കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. ആലപ്പുഴ, വയനാട് ജില്ലകളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി നൽകിക്കൊണ്ട് ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവിറക്കുകയുണ്ടായി. പത്തനംതിട്ട ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.
ഇവിടെ നാളെയും മറ്റന്നാളുമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കെ ടെറ്റ് പരീക്ഷ കേന്ദ്രങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
മഴക്കെടുതി ബാധിക്കാത്ത കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 8, 9 തീയതികളിൽ പരീക്ഷകൾ കൃത്യമായി നടക്കും. തിരുവല്ല എം ജി എം എച്ച് എസ് – ന് പകരം തിരുവല്ല എസ് സി എസ് എച്ച് എസ് ലും, കുട്ടനാട് വിദ്യാഭ്യാസ ജില്ല കിടങ്ങറ ഗവണ്മെന്റ് എച്ച് എസ് എസ് ന് പകരം ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് എച്ച് എസ് എസ് ലും പരീക്ഷകൾ നടക്കുന്നതാണ്.
ഉദ്യോഗാർത്ഥികൾക്ക് നിലവിൽ ലഭ്യമായിട്ടുള്ള ഹാൾടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷകളിൽ പങ്കെടുക്കാവുന്നതാണ്. അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ഇനി ഒരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രികാല യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സർക്കാർ നാലാം ദിവസവും ഊർജിതമായി തന്നെ മുന്നോട്ട് കൊണ്ടുപോവുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കും ദുരിതാശ്വാസത്തിനുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ വ്യക്തമാക്കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകൾ തിരിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത് വരെ രക്ഷാപ്രവർത്തനങ്ങളും സമാന രീതിയിൽ തന്നെ തുടരുമെന്നും അറിയിച്ചു. നിലവിൽ സംസ്ഥാനത്താകെ 418 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
ഇതിൽ ആകെ 18,434 ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. അതീവ ജാഗ്രതയുടെ ഭാഗമായി ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
കൂടാതെ നദീതീരങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട
എമർജൻസി ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി എ പി അനിൽകുമാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

