തിരുവനന്തപുരം: സംസ്ഥാനത്തെ ആശാവർക്കർമാരുടെ പ്രതിഫലം 12,000 രൂപയായി നിശ്ചയിച്ചതിനു പിന്നാലെ, ഇൻസെന്റീവിനായി മുൻപ് ഏർപ്പെടുത്തിയിരുന്ന മുഴുവൻ നിബന്ധനകളും യുഡിഎഫ് സർക്കാർ ഒഴിവാക്കി. ഈ തീരുമാനപ്രകാരം സേവനം അനുഷ്ഠിക്കുന്ന മുഴുവൻ ആശാവർക്കർമാർക്കും യാതൊരു ഉപാധികളുമില്ലാതെ പ്രതിമാസം പൂർണ്ണ തുകയായ 12,000 രൂപ കൈപ്പറ്റാൻ സാധിക്കും.
ഇൻസെന്റീവ് തുകയ്ക്കായി വിവിധ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിച്ച് ആനുകൂല്യം പകുതിയായി വെട്ടിച്ചുരുക്കിയ മുൻകാല ഉത്തരവാണ് ഇപ്പോൾ ഔദ്യോഗികമായി പിൻവലിച്ചിരിക്കുന്നത്. കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സമർപ്പിച്ച ഔദ്യോഗിക നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ 2018 മുതൽ തന്നെ ഓണറേറിയം ലഭിക്കുന്നതിനായി കർശനമായ 10 മാനദണ്ഡങ്ങൾ നടപ്പിലാക്കിയിരുന്നു. ഇതിനെതിരെ 2025 ഫെബ്രുവരി 10-ന് ആരംഭിച്ച രാപകൽ സമരത്തിന്റെ ഭാഗമായി മാനദണ്ഡങ്ങൾ ഭാഗികമായി പിൻവലിച്ചെങ്കിലും, അവ മറ്റൊരു രൂപത്തിൽ ഇൻസെന്റീവ് വ്യവസ്ഥകളിൽ തിരികെ ഉൾപ്പെടുത്തുകയായിരുന്നു ഉണ്ടായത്.
തുടർന്ന് ഈ ഉപാധികളും പൂർണ്ണമായി ഒഴിവാക്കണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുകയും, അന്നത്തെ മന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും തുടർനടപടികൾ വൈകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

