കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ പേരിശ്ശേരി ഈസ്റ്റ്, മുല്ലേലിൽക്കടവ്, തിങ്കളാമുറ്റം, തോട്ടിയാട്, നൂറ്റവൻപാറ, ഹാച്ചറി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
അധ്യാപകർ
കായംകുളം∙ പുതുപ്പള്ളി നോർത്ത് ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 10ന് രാവിലെ 11ന് നടക്കും.
ഹെൽപർ
ആലപ്പുഴ∙ കൃഷ്ണപുരം പഞ്ചായത്ത് 11-ാം വാർഡിൽ പ്രവർത്തിക്കുന്ന 32-ാം നമ്പർ അങ്കണവാടി കം ക്രഷിൽ ഹെൽപർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: 15.
ഫോൺ: 0479 2442059.
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ആലപ്പുഴ∙ ചെങ്ങന്നൂർ ഗവ. ഐടിഐയിലെ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിൽ ഇ/ബി/ടി വിഭാഗത്തിൽ നിന്നു നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഗെസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം 11നു 12നു ചെങ്ങന്നൂർ ഗവ.
ഐടിഐയിൽ നടത്തും. ഫോൺ: 04792953150, 04792452210.
സ്മാർട് പഠന മുറിക്ക് അപേക്ഷിക്കാം
ആലപ്പുഴ∙ സർക്കാർ/എയ്ഡഡ്/സ്പെഷൽ ടെക്നിക്കൽ സ്കൂൾ/കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ എട്ട് മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കു വീടിനോടു ചേർന്ന് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട് പഠനമുറികൾ നിർമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി: 25. ഫോൺ: 9496070348.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

