ജല അതോറിറ്റിസേവനങ്ങൾ തടസ്സപ്പെടും:
തിരുവനന്തപുരം ∙ സെർവർ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജല അതോറിറ്റിയുടെ ഓൺലൈൻ പണമടയ്ക്കൽ, ഓൺലൈൻ കണക്ഷൻ സേവനങ്ങൾ, കാഷ് കൗണ്ടർ പണമിടപാട് എന്നിവ 10 ന് വൈകിട്ട് 4 മണി വരെ തടസ്സപ്പെടും.
ജലവിതരണം മുടങ്ങും
കാട്ടാക്കട ∙ കാളിപ്പാറ ജല ശുദ്ധീകരണ ശാലയിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ വാട്ടർ അതോറിറ്റി കാട്ടാക്കട,നെയ്യാറ്റിൻകര,ആറാലുംമൂട്,പാറശാല സെക്ഷനുകളുടെ പരിധിയിൽ 11,12 തീയതികളിൽ ജല വിതരണം മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.
പദ്ധതികളിൽ അപേക്ഷിക്കാം
തിരുവനന്തപുരം ∙ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ കാഴ്ചപരിമിതർക്കും കേൾവി പരിമിതർക്കും സ്മാർട്ട് ഫോൺ നൽകുന്ന കാഴ്ച, ശ്രാവൺ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. www.hpwc.kerala.gov.in 9497281896, 0471 2347768, 0471 2322065, 0471 4601544.
സൗജന്യ പരിശീലനം
തിരുവനന്തപുരം ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എംബിഎ പ്രവേശന പരീക്ഷയായ സി-മാറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ പരിശീലനം നടത്തുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കും. റജിസ്ട്രേഷന്: https://forms.gle/hE631kJiKJt9JdQ9A ഫോൺ: 8548618290/ 9496366741.
അധ്യാപക ഒഴിവ്
ചിറയിൻകീഴ്∙കടയ്ക്കാവൂർ ചെക്കാലവിളാകം ശ്രീനാരായണവിലാസം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കെമിസ്ട്രി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 12നു 10നു സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ.9447493231.
വെമ്പായം∙ നെടുവേലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപക ഒഴിവ്. അഭിമുഖം 10ന് 10ന്.
0472 2832016. വെള്ളനാട്∙ ചാങ്ങ ഗവ.എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവ്.
അഭിമുഖം 10ന് 11ന്. ഫോൺ: 9400719505.
മലയിൻകീഴ് ∙ ഗവ. എൽപി ബോയ്സ് സ്കൂളിൽ എൽപിഎസ് അധ്യാപക ഒഴിവ്.
അഭിമുഖം 11ന് 10:30ന് .ഫോൺ : 9495629080. ∙പാലോട് ജവാഹർ കോളനി എച്ച്എസ്:ഫിസിക്കൽ സയൻസ് കൂടിക്കാഴ്ച 10ന് 10ന്.
ആറാമട ∙ ഗവ.എൽപിഎസിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്കുള്ള(എൽപിഎസ്ടി)അഭിമുഖം 10ന് 10.30ന് നടക്കും.
ഫോൺ: 9074586255.
താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ്
ആര്യനാട്∙ ആര്യനാട് ഗവ.ഐടിഐയിൽ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ ട്രേഡിൽ താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം: 10ന് 11ന്.
കൂടുതൽ വിവരങ്ങൾക്ക് :0472–2854466.
സമൃദ്ധി ടോപ്പ് അപ്പ് ലോൺ പദ്ധതി;അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ മുഖേന നടപ്പിലാക്കുന്ന സമൃദ്ധി ടോപ്പ് അപ്പ് ലോൺ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 9037127372.
സ്പോട് അലോട്മെന്റ്
തിരുവനന്തപുരം∙ബിഎസ്സി നഴ്സിങ് കോഴ്സിനു സർക്കാർ/സ്വാശ്രയ കോളജുകളിൽ എസ്സി/എസ്റ്റി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട് അലോട്മെന്റ് 11ന് എൽബിഎസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. www.lbscentre.kerala.gov.in
സിലക്ഷൻ 12ന്
തിരുവനന്തപുരം∙ കേരള ട്രാക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിനായി തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാ ട്രാക്ക് സൈക്ലിങ് സിലക്ഷൻ ട്രയൽ 12ന് 10ന് കാര്യവട്ടം എൽഎൻസിപിഇ ട്രാക്കിൽ നടക്കും.
റജിസ്ട്രേഷന്:https://forms.gle/plmCmLfsWeSjSLnY7, 9539011531 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

