കായംകുളം മേഖലയിൽ ലഹരി മാഫിയകൾക്കെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി കായംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ കഞ്ചാവുമായി പ്രതി പിടിയിലായത്.
കൃഷ്ണപുരം മനക്കാട്ട് ചിറയിൽ വീട്ടിൽ അൻഷാദ് (31) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നേരത്തെ തന്നെ നിരവധി ക്രിമിനൽ, എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്.
ഒക്ടോബർ 11-ന് രാത്രി 11.30-ഓടെ കൃഷ്ണപുരം തോട്ടുകര ഭാഗത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. സ്കൂട്ടറിൽ പ്ലാസ്റ്റിക് ചാക്കിൽ ഒളിപ്പിച്ച നിലയിൽ കടത്തുകയായിരുന്ന 13.43 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷൻ, ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡും, കായംകുളം ഡിവൈഎസ്പി രാജപ്പൻ റാവുത്തറിന്റെ മേൽനോട്ടത്തിൽ എസ്ഐ സജിത്ത്മോൻ ഉൾപ്പെട്ട കായംകുളം പോലീസ് സംഘവുമാണ് ഈ ഓപ്പറേഷന് നേതൃത്വം നൽകിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

