കായംകുളം ∙ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) പ്രവർത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.
അബ്ദുൽ ഹക്കീം. എസ്ഐആറിന്റെ കാർത്തികപ്പള്ളി താലൂക്ക് തല പരിഷ്കരണത്തിൽ അംഗമായി ചേർന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികയിൽ രണ്ടാം അംഗമായി അദ്ദേഹത്തിന്റെ ഭാര്യ കെ.സഫറുന്നിസയും ചേർന്നു. കലക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ കാർത്തികപ്പള്ളി പത്തിയൂർ വില്ലേജിലുള്ള ഡോ.
ഹക്കീമിന്റെ കുടുംബ വീടായ കൊച്ചുപറമ്പിൽ എത്തിയാണ് അംഗത്വ ഫോം നൽകിയത്.
‘ഇന്ത്യൻ ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. ജനങ്ങളെ തിരിച്ചറിയുന്നതിനുള്ള ആധികാരിക രേഖയാണ് വോട്ടർ പട്ടിക.
വോട്ടർ പട്ടികയിൽ ഉൾപ്പെടുകയും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ പങ്കാളികളാവുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഈ വോട്ടർ പട്ടിക പരിഷ്കരണം പരമാവധി ഫലവത്താക്കാനും വിജയിപ്പിക്കാനും രാഷ്ട്രീയ പാർട്ടികളും പൊതുപ്രവർത്തകരും സാമൂഹിക പ്രവർത്തകരും റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും പരമാവധി സഹകരിക്കണം.
വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ള എല്ലാവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
നിശ്ചിത രേഖകളും നിശ്ചിത സമയക്രമങ്ങളും പാലിച്ച് എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോഴും സാങ്കേതിക കാരണങ്ങളാൽ നാട്ടിലെ ഒരാളും പട്ടികയിൽ നിന്ന് പുറത്താകുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം’ – അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഡപ്യൂട്ടി കലക്ടർ ആർ.സുധീഷ്, വില്ലേജ് ഓഫിസർമാരായ എ.സഹീർ, പത്മകുമാർ, ബിഎൽഒമാരായ ഐ.റിയാസ്, ഹന്നത്ത് എന്നിവരും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ നസീബ് ഖാൻ, റിയാസ് പുലരി, ഷറഫ് കളത്തിൽ, അബ്ദുൽ മനാഫ്, സലാഹുദ്ദീൻ ഇശൽ, നിസാർ ഇദ്രീസ്, സലീം കടയിൽ, ബഷീർ ഫൗസി എന്നിവരും പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

