റിയാദ്: സൗദി അറേബ്യയിൽ അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കുറ്റകൃത്യങ്ങളിൽ 100 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ ഒക്ടോബർ മാസം നടത്തിയ വ്യാപകമായ പരിശോധനകളിലാണ് ഇവർ പിടിയിലായത്.
രാജ്യവ്യാപകമായി 4895 പരിശോധനകൾ നടത്തിയതായും, സംശയാസ്പദമായി കണ്ടെത്തിയ 478 പേരെ ചോദ്യം ചെയ്തതായും അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. ഇവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അറസ്റ്റിലായവർക്കെതിരെ കൈക്കൂലി, പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആഭ്യന്തരം, മുനിസിപ്പാലിറ്റി, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് പിടിയിലായവരിൽ ഉൾപ്പെടുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

