തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനിടെ പുലർച്ചെ തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്കു പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് കുഴിയിൽ വീണ് യാത്ര മുടങ്ങി. ഞായറാഴ്ച പുലർച്ചെ 2ന് ചന്തിരൂർ അബാദ് കോൾഡ് സ്റ്റോറേജിനു സമീപമുള്ള 67-ാം നമ്പർ തൂണിനോടു ചേർന്നുള്ള മൂന്നടി താഴ്ചയുള്ള കുഴിയിലാണ് ബസിന്റെ പിൻഭാഗത്തെ ടയറുകൾ താഴ്ന്നത്.
ബസിൽ 32 യാത്രികർ ഉണ്ടായിരുന്നു ആർക്കും പരുക്കില്ല.
ചന്തിരൂർ ഭാഗത്ത് മേൽപാലത്തിന്റ കോൺക്രീറ്റ് നടക്കുന്നതിനാൽ ശനിയാഴ്ച രാത്രി മുതൽ ഹൈവേയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇതോടെ റോഡിന്റെ വലതു വശത്തു കൂടിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.
എന്നാൽ ചന്തിരൂർ സ്കൂൾ മുതൽ അരൂർ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് വരെ തൂണുകൾക്ക് സമീപം മണൽ കൂനയായതിനാൽ ബസ് യുടേൺ എടുക്കാൻ വേണ്ട സ്ഥലം ഇല്ലാതിരുന്നതാണ് അപകടത്തിനു കാരണമെന്നു ഡ്രൈവർ പറഞ്ഞു.
യാത്രികരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

