ആലപ്പുഴ∙ മനുഷ്യരുടേതിനു സമാനമായ ചേഷ്ടകളുമായി കാഴ്ചക്കാരെ ആകർഷിച്ച് ഭീമൻ ചിമ്പാൻസി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഹൈടെക് മികവ് നൽകി ആലപ്പുഴ ബീച്ചിൽ നടക്കുന്ന കാർണിവലിന്റെ പ്രവേശന കവാടത്തിലാണ് ഭീമൻ ചിമ്പാൻസിയുടെ രൂപമുള്ളത്.
തല അനക്കുകയും ചെണ്ട കൊട്ടുകയും ചെയ്യുന്ന 24 അടി ഉയരമുള്ള ചിമ്പാൻസിയാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകമാകുന്നത്. ചിമ്പാൻസിയുടെ രൂപം കാർണിവലിലെ പ്രധാന സെൽഫി പോയിന്റ് കൂടിയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോട്ടിക്സിന്റെയും സഹായത്തോടെ തയാറാക്കിയിരിക്കുന്ന വിനോദ വിസ്മയങ്ങളാണ് കാർണിവലിൽ സന്ദർശകരെ കാത്തിരിക്കുന്നത്. 30ലധികം ഇനങ്ങളിലായി 300ലധികം പക്ഷികളുള്ള ഓപ്പൺ ഏവിയറി, കാടിന്റെ അതെ ഫീൽ ഉണർത്തുന്ന കൃത്രിമ വനം, അനക്കോണ്ട
പാമ്പ്, ലോകത്തിലെ ഏറ്റവും കുഞ്ഞൻ കുരങ്ങായ പോക്കറ്റ് മങ്കി എന്ന് അറിയപ്പെടുന്ന മാർമസറ്റ് മങ്കി, മനുഷ്യനോളം ഉയരമുള്ള അഗ്വാന, വിവിധ ഇനം പാമ്പുകൾ തുടങ്ങി മനോഹര കാഴ്ചകളുമുണ്ട്. ശനി ഞായർ മറ്റ് അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയും പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്കു മൂന്നു മുതൽ രാത്രി പത്തു വരെയുമാണ് എക്സ്പോ പ്രവർത്തിക്കുന്നത്.
ഈമാസം 11ന് സമാപിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

